കുഞ്ഞാലിക്കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
text_fieldsമലപ്പുറം: ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലിംലീഗ് പ്രതിനിധി പി.കെ. കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11നാണ് ചടങ്ങ്. സത്യപ്രതിജ്ഞക്കും പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുമായി അദ്ദേഹം കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിട്ടുണ്ട്. ഇ. അഹമ്മദിെൻറ മരണത്തെതുടർന്ന് ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷേത്താടെയായിരുന്നു മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ജയം.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനത്തിെൻറ തുടക്കമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതേതരകക്ഷികൾ ഒരുമിച്ചാൽ യു.പി.എ വീണ്ടും അധികാരത്തിൽ വരും. ദലിത്, പിന്നാക്ക വിഭാഗക്കാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയും കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ശക്തമായി ഇടപെടും. കേരളം കേന്ദ്രീകരിച്ച് യു.ഡി.എഫിന് വേണ്ടി പ്രവർത്തനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
