Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2022 5:29 AM GMT Updated On
date_range 6 Sep 2022 5:41 AM GMTലീഗിന്‍റെ പ്രവർത്തനത്തിൽ മതേതരത്വത്തിന് ഹാനികരമായി ഒന്നുമില്ലെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsbookmark_border
മലപ്പുറം: മുസ്ലിം ലീഗിന്‍റെ പ്രവർത്തനത്തിൽ മതേതരത്വത്തിന് ഹാനികരമായി ഒന്നുമില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പാർട്ടിക്ക് മതേതര പാരമ്പര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഒരു പാർട്ടിയുടെ പ്രവർത്തനമാണ് നോക്കേണ്ടത്. ഇത്തരം ആരോപണം പല തവണ ലീഗ് അഭിമുഖീകരിച്ചിട്ടുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
മതപരമായ പേരും ചിഹ്നവും ഉപയോഗിക്കുന്ന രാഷ്ട്രീയ പർട്ടികളെ നിരോധിക്കണമെന്ന സുപ്രീംകോടതിയിലെ ഹരജിയെ നിയമപരമായി നേരിടും. കോടതിയിലെ കേസ് ഭീഷണിയായി കാണുന്നില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Next Story