Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്വേഷനീക്കം കേരള സമൂഹം ചെറുക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
വിദ്വേഷനീക്കം കേരള സമൂഹം ചെറുക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
cancel
Listen to this Article

മലപ്പുറം: എൽ.ഡി.എഫ്, യു.ഡി.എഫ് വ്യത്യാസമില്ലാതെ കേരള സമൂഹം ഒറ്റക്കെട്ടായി വിദ്വേഷനീക്കത്തെ ചെറുക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പി.സി ജോർജിന്റെ അറസ്റ്റ് സർക്കാർ കൊട്ടിഘോഷിക്കേണ്ടതില്ല. മാധ്യമങ്ങളും വിഷയത്തിന് അമിത പ്രാധാന്യം നൽകരുതെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തരേന്ത്യയിൽ നടപ്പാക്കുന്ന തരത്തിൽ വർഗീയത വളർത്തി അത് വോട്ടാക്കി മാറ്റാനാണ് സംഘ്പരിവാർ ശ്രമം. ശബരിമല വിഷയത്തിൽ പോലും സീറ്റ് ലഭിക്കാത്തവരാണ് ഇപ്പോൾ വിദ്വേഷ പ്രസംഗവുമായി രംഗത്തെത്തിയത്. വിദ്വേഷ പ്രസംഗത്തിലൂടെ കേരളത്തിൽ തീവ്രവികാരം ആളിക്കത്തിച്ച് അതിൽ നിന്ന് നേട്ടം കൊയ്യാനാണ് ശ്രമം. എന്നാൽ കേരളത്തിൽ ഇത് നടപ്പാകില്ല. അതിനാലാണ് സംഘ്പരിവാർ നേതാക്കൻമാരും മന്ത്രിമാരും ഉൾപ്പെടെ ഇപ്പോൾ ബഹളം വെക്കുന്നത്. സമാധാനത്തിലൂടെ കഴിയുന്ന സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PK Kunhalikutty said that Kerala society will resist hatred
Next Story