Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അനുകൂലമെന്ന് കുഞ്ഞാലിക്കുട്ടി; ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ രാഹുൽ തേരോട്ടം നടത്തി

text_fields
bookmark_border
‘വർഗീയ പ്രചാരണത്തിനുള്ള തിരിച്ചടിയാണിത്’
PK Kunhalikutty
cancel
camera_alt

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അനുകൂലമാണെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ബി.ജെ.പി കേന്ദ്രങ്ങളിലാണ് രാഹുൽ മാങ്കൂട്ടത്തിൽ തേരോട്ടം നടത്തിയതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

വർഗീയ പ്രചാരണത്തിനുള്ള തിരിച്ചടിയാണിത്. ബി.ജെ.പിയുടെ തകർച്ചയാണ് പാലക്കാട് നഗരസഭയിൽ കണ്ടത്. പാലക്കാട്ടേത് അഭിമാനകരമായ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

ചേലക്കരയിൽ എൽ.ഡി.എഫിന്‍റെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ച് യു.ഡി.എഫ് വിജയത്തിലെത്തിയെന്ന് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവെച്ചെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

ചേലക്കരയിൽ പ്രതീക്ഷിച്ച വിജയം എൽ.ഡി.എഫിന് ലഭിച്ചില്ലെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ എത്രയോ പിറകിലാണെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PK Kunhalikutty react to Palakkad By Election 2024 Victory
Next Story