യു.ഡി.എഫ് രാഷ്ട്രീയ മുതലെടുപ്പിനില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: ജിഷ്ണുവിന്‍റെ അമ്മക്കെതിരായ പൊലീസ് അതിക്രമത്തിൽ യു.ഡി.എഫ് രാഷ്ട്രീയ മുതലെടുപ്പിനില്ലെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വിഷയത്തിൽ ജനങ്ങളുടെ പ്രതിഷേധങ്ങൾക്കൊപ്പം നിൽക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഒരു അമ്മയുടെ കണ്ണീരിന് ഇടത് സർക്കാർ വില നൽകേണ്ടിവരും. ആഭ്യന്തര വകുപ്പ് വലിയ പരാജയമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. പൊലീസിന്‍റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
സമരത്തിലേക്ക് ചിലർ നുഴഞ്ഞു കയറിയെന്ന വാദം ഫാസിസ്റ്റ് ഭരണകൂടത്തിന്‍റേതാണ്. ഡൽഹിയിൽ ഇതേ നിലപാടാണ് കേന്ദ്രസർക്കാരും സ്വീകരിക്കുന്നത്. പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
