Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂടുതൽ സീറ്റിന് മുസ്​ലിം ലീഗിന് അർഹതയുണ്ട്; മറ്റ് സംസ്ഥാനങ്ങളിൽ മതേതര പാർട്ടികളുമായി സഖ്യം -പി.കെ കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
PK Kunhalikutty
cancel

എറണാകുളം: കേരളത്തിൽ കൂടുതൽ സീറ്റിൽ മത്സരിക്കാൻ മുസ് ലിം ലീഗിന് അർഹതയുണ്ടെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ, ഇതുവരെ സീറ്റ് ചർച്ച ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റ് രാഷ്ട്രീയ പാർട്ടികളുമായി സഹകരിച്ച് മറ്റ് സംസ്ഥാനങ്ങളിൽ മത്സരിക്കാനാണ് ലീഗ് ആലോചിക്കുന്നത്. ലീഗ് ഒരു മതേതര പാർട്ടിയാണ്. മറ്റ് മതേതര പാർട്ടികളുമായി സഖ്യമുണ്ടാക്കും. മതേതര പാർട്ടികളുമായി സഖ്യമുണ്ടാക്കുന്നതിൽ എന്താണ് തെറ്റെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

കേരളത്തിൽ രണ്ട് സീറ്റിൽ മാത്രമാണ് ലീഗ് മത്സരിച്ചതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിൽ യു.ഡി.എഫ് നേതൃയോഗം ചേരാനിരിക്കെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PK Kunhalikutty has said that the league deserves more seats to contest in Kerala
Next Story