Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘തട്ട’ത്തിൽ...

‘തട്ട’ത്തിൽ സി.പി.എമ്മിനെതിരെ കുഞ്ഞാലിക്കുട്ടി; ഇൻഡ്യ മുന്നണിയിലെ ഒരു കക്ഷിക്ക് ഉണ്ടാകാൻ പാടില്ലാത്ത നിലപാട്

text_fields
bookmark_border
pk kunhalikutty
cancel
camera_alt

പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് സംസാരിക്കുന്നു

കോഴിക്കോട്: മലപ്പുറത്തെ പുതിയ പെൺകുട്ടികൾ തട്ടം തലയിലിടാൻ വന്നാൽ വേണ്ടായെന്ന് പറയുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ വരവോടെയാണെന്ന സി.പി.എം നേതാവ് കെ. അനിൽകുമാറിന്റെ പ്രസ്താവന വിവാദത്തിൽ വിമർശനവുമായി മു​സ്​​ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇൻഡ്യ മുന്നണിയിലെ ഒരു കക്ഷിക്ക് ഉണ്ടാകാൻ പാടില്ലാത്ത നിലപാടാണ് തട്ടം വിഷയത്തിൽ സി.പി.എം സ്വീകരിച്ചതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഈ വിഷയത്തിൽ തിരുത്തേണ്ട ഘട്ടം അവർ ഉണ്ടാക്കാൻ പാടില്ലായിരുന്നു. അടിസ്ഥാനപരമായ വിഷയമാണ് ഇത്. കർണാടക തെരഞ്ഞെടുപ്പിൽ ഈ വിഷയത്തിലാണ് കോൺഗ്രസ് ഉറച്ച നിലപാടെടുത്തത്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്‍റെ വസ്ത്രധാരണ രീതി മാറ്റിക്കാൻ കഴിഞ്ഞു എന്ന് വലിയ വിപ്ലവമാക്കി പറഞ്ഞത് അതിശയം തന്നെയാണ്.
ഈ പറയുന്ന വസ്ത്രങ്ങൾ അഴിച്ചുവെച്ചിട്ടല്ല ഇതൊന്നും നേടിയത്. ശബരിമല ആയാലും ശരി, ന്യൂനപക്ഷങ്ങളുടെ ഭക്ഷണ, വസ്ത്ര, വിശ്വാസമായാലും ശരി, വിശ്വാസങ്ങളിലേക്ക് കടന്നുചെല്ലരുത് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എ​സ​ൻ​സ്​ നാ​സ്തി​ക സ​മ്മേ​ള​ന​ത്തി​ലാണ് സി.പി.എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ​അ​ഡ്വ. കെ. ​അ​നി​ൽ​കു​മാ​ർ വിവാദ പരാമർശം നടത്തിയത്. ‘മ​ല​പ്പു​റ​ത്തെ വി​ദ്യാ​ഭ്യാ​സം പോ​യി നോ​ക്കൂ. ഏ​തെ​ങ്കി​ലും മ​ത​സം​ഘ​ട​ന​യു​ണ്ടാ​ക്കി​യ വി​ദ്യാ​ഭ്യാ​സ​മാ​ണോ? മ​ല​പ്പു​റ​ത്തെ പു​തി​യ പെ​ൺ​കു​ട്ടി​ക​ളെ കാ​ണൂ നി​ങ്ങ​ൾ. ത​ട്ടം ത​ല​യി​ലി​ടാ​ൻ വ​ന്നാ​ൽ അ​തു വേ​ണ്ടാ​യെ​ന്ന്​ പ​റ​യു​ന്ന പെ​ൺ​കു​ട്ടി​ക​ൾ മ​ല​പ്പു​റ​ത്തു​ണ്ടാ​യ​ത്​ ക​മ്യൂ​ണി​സ്റ്റ്​ പാ​ർ​ട്ടി കേ​ര​ള​ത്തി​ൽ വ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​ന്നെ, വി​ദ്യാ​ഭ്യാ​സ​മു​ണ്ടാ​യ​തി​ന്‍റെ ഭാ​ഗ​മാ​യി ത​ന്നെ​യെ​ന്ന്​ ഞ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നു. സ്വ​ത​ന്ത്ര​ചി​ന്ത വ​ന്ന​തി​ൽ ഈ ​​പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ​ങ്ക്​ ചെ​റു​ത​ല്ല....’ -എന്നിങ്ങനെയായിരുന്നു അനിൽ കുമാറിന്‍റെ പ്രസംഗം.

ഇതിനെതിരെ ക​ടു​ത്ത പ്ര​തി​ഷേ​ധ​മുയർന്നതോടെ അനിൽകുമാറിന്റെ പരാമർശം സി.പി.എം സംസ്ഥാന​ സെക്രട്ടറി എം.വി ഗോവിന്ദൻ തള്ളിയിരുന്നു. പരാമർശം അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയ എം.വി.​ ഗോവിന്ദൻ, വസ്ത്രധാരണം വ്യക്തിയുടെ ജനാധിപത്യ അവകാശമാണെന്നും അതിലേക്ക് കടന്നുക​യറുന്ന നിലപാട് ആരും സ്വീകരിക്കേണ്ടതി​ല്ലെന്നും വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pk kunhalikuttyhijab row
News Summary - pk kunhalikutty criticize against CPIM in hijab row
Next Story