Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.കെ. ബാലന്...

എ.കെ. ബാലന് ഭ്രാന്താണെന്ന് പറഞ്ഞിട്ടില്ല -പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
എ.കെ. ബാലന് ഭ്രാന്താണെന്ന് പറഞ്ഞിട്ടില്ല -പി.കെ. കുഞ്ഞാലിക്കുട്ടി
cancel

മു​ക്കം: എ.​കെ. ബാ​ല​ന് ഭ്രാ​ന്താ​ണെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ങ്ങ​നെ പ​റ​ഞ്ഞ​താ​യി​വ​ന്ന വാ​ർ​ത്ത​ക​ൾ മാ​ധ്യ​മ​സൃ​ഷ്ടി​യെ​ന്നും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. മു​ന്ന​ണി​മാ​റ്റ​മി​ല്ലെ​ന്നാ​ണ് താ​ൻ പ​റ​ഞ്ഞ​തെ​ന്നും അ​തേ​ക്കു​റി​ച്ച് വ​രു​ന്ന വാ​ർ​ത്ത​ക​ളാ​ണ് ഭ്രാ​ന്താ​ണെ​ന്ന് പ​റ​ഞ്ഞ​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി മു​ക്ക​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ പ്ര​ഭാ​ത യോ​ഗ​ത്തി​ൽ ലീ​ഗ് നേ​താ​വ് പ​ങ്കെ​ടു​ത്ത​ത് മു​ന്ന​ണി​മാ​റ്റ​ത്തി​ന്റെ സൂ​ച​ന​യാ​ണെ​ന്ന സി.​പി.​എം നേ​താ​വ് എ.​കെ. ബാ​ല​ന്റെ പ്ര​സ്താ​വ​ന​ക്കെ​തി​രെ കു​ഞ്ഞാ​ലി​ക്കു​ട്ടി ന​ട​ത്തി​യ പ്ര​തി​ക​ര​ണം വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണം.

യു.ഡി.എഫിൽ നിന്ന് ചാടാൻ ഒരു ബാങ്കിന്‍റെ കിളിവാതിൽ ലീഗിന് ആവശ്യമില്ല. ലീഗ് സ്വതന്ത്ര്യ പാർട്ടിയാണെന്നും മുന്നണി മാറണമെങ്കിൽ അക്കാര്യം ആലോചിച്ച് തീരുമാനിക്കാൻ സാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. മുന്നണി ബന്ധം എന്നത് ഹൃദയബന്ധമാണ്. പാർലമെന്‍റ് തെരഞ്ഞെടുപ്പ് അതിശക്തമായ പ്രകടനവും നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച തിരിച്ചുവരവും യു.ഡി.എഫ് കാഴ്ചവെക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ലീഗിന് യു.ഡി.എഫുമായുള്ള ബന്ധം തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല. യു.ഡി.എഫിന്‍റെ അടിത്തറ പാകിയവരും മുന്നണിക്ക് വേണ്ടി കഷ്ടപ്പെട്ടവരുമാണ്. ലീഗ് രാജ്യത്ത് ഇൻഡ്യ മുന്നണിക്കും കേരളത്തിൽ യു.ഡി.എഫിനും വെന്നിക്കൊടി പാറിക്കാൻ പണിയെടുക്കാൻ പോകുന്നവരാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Show Full Article
TAGS:PK KunhalikuttyAK Balanmuslim league
Next Story