Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ചു വർഷമായി ഒന്നും...

അഞ്ചു വർഷമായി ഒന്നും ചെയ്യാത്ത സർക്കാർ - പി​.കെ കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
അഞ്ചു വർഷമായി ഒന്നും ചെയ്യാത്ത സർക്കാർ - പി​.കെ കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം: അഞ്ചു വർഷത്തെ കാലാവധിയിൽ ജനോപകാരപ്രദമായ ഒന്നും ചെയ്യാത്ത ഭരണാധികാരിയാണ്​ മുഖ്യമന്ത്രി പിണറായി വിജയനെന്ന്​ പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത്​ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുന്നതിനിടെയാണ്​ അദ്ദേഹം സർക്കാറിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്​.

സാധാരണക്കാർക്ക്​ കടുത്ത യാതനകളും പ്രയാസങ്ങളും മാത്രമാണുണ്ടായത്​. അതിന്​ പുറമെ അഴിമതിയും സ്വജനപക്ഷപാതിത്വവും അരങ്ങു തകർക്കുകയാണ്​. മന്ത്രിമാരുടെ പേരിൽ വരെ ആരോപണമുയർന്നു​. നയതന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ച്​ പലതും കടത്തിയെന്ന ആക്ഷേപമുണ്ടായി കൊണ്ടിരിക്കുന്നു.

മന്ത്രി കെ.ടി ജലീൽ വിശുദ്ധ ഖുർആനെ വരെ വിവാദത്തിലേക്ക്​ വലിച്ചിഴച്ചു. പ്രളയ പുനരധിവാസത്തിൽ ഒന്നും ചെയ്​തിട്ടില്ലെന്നാണ്​ ഇപ്പോൾ മനസിലാവുന്നത്​. കരിപ്പൂർ വിമാനത്താവളത്തിനെതിരെയുള്ളത്​ വ്യാജ പ്രചാരണങ്ങളാണ്​. കോവിഡ്​ നിയന്ത്രണമുള്ള​തുകൊണ്ട്​ പ്രതിഷേധങ്ങളിൽ നിന്ന്​ രക്ഷപ്പെടാമെന്നാണ്​ സർക്കാറി​െൻറ വ്യാമോഹം.

ജനം ബാലറ്റിലൂടെ പ്രതികരിക്കും. പി.എസ്​.സി റാങ്ക്​ ഹോൾ​േഡഴ്​സിനോട്​ ഇത്രയും അപരാധം ചെയ്​ത സർക്കാർ കേരളത്തിലുണ്ടായിട്ടില്ല. അവരുടെ കണ്ണീരി​െൻറ ശാപം മാത്രം മതി ഈ സർക്കാർ തകരാനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDFPK KunhalikuttyPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
Next Story