Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാണി...

മാണി അഴിമതിക്കാരനല്ലെന്ന് പറയാന്‍ ജോസ് കെ. മാണിക്ക് സാധിക്കുന്നില്ല -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
മാണി അഴിമതിക്കാരനല്ലെന്ന് പറയാന്‍ ജോസ് കെ. മാണിക്ക് സാധിക്കുന്നില്ല -കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം: കെ.എം. മാണി അഴിമതിക്കാരനല്ലെന്ന് ഉറക്കെപ്പറയാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ജോസ് കെ. മാണിക്കെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മാണി ഒരിക്കലും അഴിമതിക്കാരനായിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇടത് എം.എൽ.എമാർ നിയമസഭയില്‍ കാണിച്ച കോപ്രായങ്ങളെ ന്യായീകരിക്കാന്‍ സര്‍ക്കാർ അദ്ദേഹത്തെ അഴിമതിക്കാരനാക്കി. ഇക്കാര്യത്തിൽ മാപ്പുപറയണം.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുപക്ഷത്തിനൊപ്പമാണെന്ന് കരുതി ഇത്​ അവര്‍ അനുവദിച്ചുകൊടുക്കാന്‍ പാടില്ല. എന്തുചെയ്യണമെന്ന് ജോസ് കെ. മാണിയാണ് തീരുമാനിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Show Full Article
TAGS:PK kunhalikutty jose K mani KM mani 
Next Story