Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജലീലിന്‍റെ കത്ത്:...

ജലീലിന്‍റെ കത്ത്: വ്യക്തിപരമായ വിഷയത്തിലേക്ക് കടക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
ജലീലിന്‍റെ കത്ത്: വ്യക്തിപരമായ വിഷയത്തിലേക്ക് കടക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി
cancel
Listen to this Article

കോഴിക്കോട്: 'മാധ്യമ'ത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുൻ മന്ത്രി കെ.ടി. ജലീൽ യു.എ.ഇ ഭരണാധികാരിക്ക് കത്തയച്ച സംഭവത്തിൽ ജലീലിനെ തള്ളിപ്പറയാതെ മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നായിരുന്നു മറുപടി.

താനും മാധ്യമവേട്ടക്ക് ഇരയായ ആളാണ്. പക്ഷേ, മാധ്യമ സ്വാതന്ത്ര്യം മാധ്യമ സുഹൃത്തുക്കളുടെ മാത്രം പ്രശ്നമല്ല. നാടിന്റെ പ്രശ്നംകൂടിയാണ്. മാധ്യമ നിരോധനത്തോട് യോജിക്കാനാവില്ല.

മന്ത്രിയായിരിക്കെ ജലീൽ പ്രോട്ടോകോൾ ലംഘിച്ച് കത്തെഴുതിയത് ശരിയാണോ എന്ന ചോദ്യത്തിന്, താൻ ഈ വിവാദത്തിൽ പങ്കാളിയായിട്ടില്ലെന്നും വ്യക്തിപരമായ വിഷയത്തിലേക്ക് കടക്കുന്നില്ലെന്നും അത് വേറെ മാനങ്ങളുണ്ടാക്കുമെന്നുമായിരുന്നു മറുപടി.

ജലീലിന്റെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തള്ളിപ്പറഞ്ഞിരുന്നു.

Show Full Article
TAGS:PK kunhalikuttykt jaleel
News Summary - PK Kunhalikutty about KT jaleel's letter against Madhyamam
Next Story