പ്രതീക്ഷയില്ലാത്ത ബജറ്റ് –കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: ഒരു പ്രതീക്ഷയുമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് മുസ്ല ിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പ്രഖ്യാപനങ്ങൾ എത്ര വേണമെങ്കില ും നടത്താം. എന്തൊക്കെ നടപ്പാവും എന്നതിലാണ് കാര്യം. കഴിഞ്ഞ ബജറ്റിലും വലിയ പ്രഖ്യാപനങ്ങളുണ്ടായി. സർക്കാർ കാലാവധി തീരാറായിട്ടും പദ്ധതികൾ തുടങ്ങിയില്ല.
മികച്ച ബജറ്റ് –കാനം രാജേന്ദ്രൻ
ആലപ്പുഴ: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ അവതരിപ്പിക്കാൻ കഴിയുന്ന മികച്ച ബജറ്റാണ് തോമസ് ഐസക്കിേൻറതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സാമൂഹിക ക്ഷേമത്തിനും സുരക്ഷക്കും ഊന്നൽ നൽകുന്ന നിർദേശങ്ങൾ ബജറ്റിലുണ്ട്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയുടെ പശ്ചാത്തലത്തിലുള്ള ബജറ്റാണെന്നതും പരിഗണിക്കണം.
