Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോണ പോക്കിലെ അസ്സൽ തള്ളാണ് ബജറ്റ് -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
പോണ പോക്കിലെ അസ്സൽ തള്ളാണ് ബജറ്റ് -കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം: പണ്ട് പറഞ്ഞ പ്രഖ്യാപനങ്ങൾ മുഴുവൻ പ്രായോഗികവത്കരിക്കാതെ കിടക്കുമ്പോൾ പോണ പോക്കിൽ നല്ല തള്ള് തള്ളുകയാണ് ബജറ്റെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ജനങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി അവസാനിക്കാൻ പോകുന്ന ഭരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. കിഫ്ബിയിൽ വൻതുക സംഭരിക്കുമെന്ന് പറഞ്ഞിരുന്നു. തൊഴിൽ നൽകുമെന്നും പറഞ്ഞിരുന്നു. പണ്ട് പറഞ്ഞ പ്രഖ്യാപനങ്ങൾ മുഴുവൻ പ്രായോഗികവത്കരിക്കാതെ കിടക്കുമ്പോൾ പോണ പോക്കിൽ നല്ല തള്ള് തള്ളുകയാണ്. അസ്സൽ തള്ളാണ് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രഖ്യാപനങ്ങൾ കേട്ടാൽ പുതിയ സർക്കാർ അധികാരത്തിൽ വന്ന് ബജറ്റ് അവതരിപ്പിക്കുകയാണെന്ന് തോന്നും. കടം കൊണ്ട് ജനങ്ങളുടെ നടുവൊടിഞ്ഞു. അഞ്ചു വർഷത്തിനിടെ ഒരു നേട്ടവും എടുത്ത് കാണിക്കാനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരിക്കൽ കിറ്റ് കൊടുത്ത് രക്ഷപ്പെടാൻ കഴിയുമെന്നും എല്ലാ കാലത്തും ജനങ്ങൾക്ക് കിറ്റ് മാത്രം കിട്ടിയാൽ പോരെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story