സര്‍ക്കാറിന് ആശ്വസിക്കാന്‍ ഒരു വകയുമില്ല -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ ലോകായുക്തയുടെ ഭിന്നവിധിയില്‍ സര്‍ക്കാറിന് ആശ്വസിക്കാന്‍ ഒരു വകയുമില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തിട്ടില്ലെന്ന് ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സുതാര്യമായ രീതിയിലല്ല ഫണ്ട് വിനിയോഗമുണ്ടായതെന്ന് വ്യക്തമാണ്. ഇക്കാര്യം യു.ഡി.എഫ് നേരത്തെ ഉന്നയിച്ചതാണ്. ദുരുപയോഗം നടന്നിട്ടില്ലെന്ന് വിധിക്കാത്തിടത്തോളം കാലം സര്‍ക്കാറിന് ആശ്വസിക്കാനാവില്ല.
അന്തിമ വിധി വരട്ടെയെന്നും ബാക്കി അപ്പോൾ പറയാമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുരുപയോഗം നടന്നിട്ടുണ്ടെന്ന യു.ഡി.എഫ് ആക്ഷേപം ശരിയാണെന്ന് തെളിഞ്ഞതായി മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമും വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

