Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right''ഇടതുപക്ഷത്തിന്​...

''ഇടതുപക്ഷത്തിന്​ ബി.ജെ.പിയുടെ ഭാഷ, തുടർച്ചയായി ഭരണമുണ്ടായിരുന്നെങ്കിൽ ബംഗാൾ ആയേനെ''

text_fields
bookmark_border
ഇടതുപക്ഷത്തിന്​ ബി.ജെ.പിയുടെ ഭാഷ, തുടർച്ചയായി ഭരണമുണ്ടായിരുന്നെങ്കിൽ ബംഗാൾ ആയേനെ
cancel

കുറ്റ്യാടി: ഇടതുപക്ഷം തുടർച്ചയായി ഭരണം നടത്തിയിരുന്നെങ്കിൽ കേരളത്തിന് ബംഗാളിെൻറ ഗതിവരുമായിരുന്നെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കേരളത്തിൽ യു.ഡി.എഫ് മാറിമാറി ഭരണത്തിൽ വരുന്നതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളോട് കിടപിടിക്കാവുന്ന പുരോഗതിയുണ്ടായത്. ഇടതുപക്ഷം മാത്രം ഭരിച്ച ബംഗാളിൽ ഇതൊന്നും ഉണ്ടായിട്ടില്ല. കുറ്റ്യാടി നിയോജക മണ്ഡലം മുസ്​ലിം ലീഗ് ആഭിമുഖ്യത്തിൽ മണ്ഡലം പരിധിയിലെ ഗ്രാമ, േബ്ലാക്ക് പഞ്ചായത്ത് ജനപ്രതിനിധികൾക്ക് വേളം കാക്കുനിയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്​ലിം ലീഗിനെ ഒറ്റപ്പെടുത്തി വക്രീകരിച്ചു കാണിക്കുകയാണ് ഇടതുപക്ഷം. യു.ഡി.എഫിൽ ഏറ്റവുമധികം വിട്ടുവീഴ്ച ചെയ്യുന്ന പാർട്ടിയാണ് മുസ്​ലിം ലീഗ്. സമന്വയത്തിെൻറ പാതയാണ്​ പാർട്ടിയുടേത്​. യു.ഡി.എഫിൽ പ്രശ്നമോ തർക്കമോ ഉണ്ടാവുേമ്പാൾ അവിടെ ഇടതുപക്ഷം ബി.ജെ.പിക്കാരുടെ ഭാഷയിലാണ് സംസാരിക്കുക. സമുദായങ്ങളെ ഭിന്നിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പി.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു.

പാറക്കൽ അബ്​ദുല്ല എം.എൽ.എ, കെ.ടി. അബ്​ദുറഹ്മാൻ, പി.പി. റഷീദ്, ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറുമാരായ കെ. നഇൗമ (വേളം), കാട്ടിൽ മൊയ്തു (ആയഞ്ചേരി), തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ൈവസ് പ്രസിഡൻറ് എഫ്.എം. മുനീർ, ഇബ്രാഹിം മുറിച്ചാണ്ടി, സി.കെ. അബു മാസ്​റ്റർ തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK Kunhalikuttyldf
Next Story