Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതീപ്രവേശന വിവാദം...

യുവതീപ്രവേശന വിവാദം ഹിന്ദു സമൂഹത്തി​െൻറ ഏകീകരണം സാധ്യമാക്കി -പി.കെ. കൃഷ്ണദാസ്

text_fields
bookmark_border
യുവതീപ്രവേശന വിവാദം ഹിന്ദു സമൂഹത്തി​െൻറ ഏകീകരണം സാധ്യമാക്കി -പി.കെ. കൃഷ്ണദാസ്
cancel
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ രാഷ്​ട്രീയ അജണ്ട നിശ്ചയിച്ചത് ബി.ജെ.പിയാണെന്ന് ദേശീയ നിർവാഹക സമ ിതി അംഗം പി.കെ. കൃഷ്ണദാസ്. ശബരിമല വിഷയത്തിൽ ഇരുമുന്നണികൾക്കും പ്രതികരിക്കേണ്ടിവന്നത് എൻ.ഡി.എയുടെ രാഷ്​ട്രീയ വിജയമാണ്.

ശബരിമലയിലെ യുവതീപ്രവേശന വിവാദം വിശ്വാസികളുടെയും ഹിന്ദു സമൂഹത്തി​​െൻറയും ഏകീകരണം സാധ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കോഴിക്കോട് ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പ് അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കൃഷ്ണദാസ്.

രാഹുൽഗാന്ധി വയനാട് ചുരം കയറിയതോടെ കോൺഗ്രസും മാർക്സിസ്​റ്റ്​ പാർട്ടിയും തമ്മിലുള്ള അവിശുദ്ധസഖ്യം ജനങ്ങൾക്ക് ബോധ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ ടി.പി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ്​ ചേറ്റൂർ ബാലകൃഷ്ണൻ, കോഴിക്കോട് ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി കെ.പി. പ്രകാശ്ബാബു, പി. ജിജേന്ദ്രൻ, ടി. ബാലസോമൻ, ടി.വി. ഉണ്ണികൃഷ്ണൻ, പി. രഘുനാഥ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pk krishnadasBJP
News Summary - pk krishnadas bjp
Next Story