Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തെ വേറിട്ട...

കേരളത്തെ വേറിട്ട രാജ്യമാക്കി മാറ്റാൻ നീക്കം; ദേശസ്​നേഹികൾ രംഗത്തുവരണം- പി.കെ. കൃഷ്ണദാസ്

text_fields
bookmark_border
കേരളത്തെ വേറിട്ട രാജ്യമാക്കി മാറ്റാൻ നീക്കം; ദേശസ്​നേഹികൾ രംഗത്തുവരണം- പി.കെ. കൃഷ്ണദാസ്
cancel

തൃശൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം മുഹമ്മദാലി ജിന്നയുടെ 1920ലെ പാകിസ്​താൻ വാദ പ്രമേയത്തിന്​ തുല്യമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്​. കമ്യൂണിസ്​റ്റുകാരും കോൺഗ്രസും മുസ്​ലിംലീഗും ചേർന്ന് കേരളത്തിൽ വിഘടനവാദം വളർത്തുകയാണ്. കേരളത്തെ വേറിട്ട രാജ്യമാക്കി മാറ്റാനാണ് നീക്കം. ഭരണഘടനാവിരുദ്ധവും ഫെഡറലിസത്തി​െൻറ കടക്കൽ കത്തി​െവക്കുന്നതുമാണ് ഈ നീക്കം. കേരളത്തിലെ ദേശസ്​നേഹികൾ ഇതിനെതിരെ രംഗത്തുവരണമെന്നും തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം​ പറഞ്ഞു.

വിഭജനകാലത്തെ ഓർമിപ്പിക്കുന്ന തരത്തിൽ ദേശീയ വിരുദ്ധ നീക്കങ്ങളാണ് കേരളത്തിൽ മാർക്സിസ്​റ്റ്​ പാർട്ടി നടത്തുന്നത്. കേരളത്തിന് പുറത്തുനിന്നുള്ള ഭരണഘടനാ പദവി വഹിക്കുന്ന എല്ലാവരും ഇവിടെ ആക്രമിക്കപ്പെടുകയാണ്. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മണിപ്പൂർ ഗവർണർ നജ്മ ഹിബത്തുള്ള തുടങ്ങിയവർക്കെതിരായ അക്രമം വിഘടനവാദത്തി​െൻറ ഭാഗമാണ്.

സ്വാതന്ത്ര്യസമര കാലഘട്ടത്തിലും വിഘടനവാദികൾ ദേശീയ നിലപാടുള്ള മുസ്​ലിം നേതാക്കളെ ആക്രമിച്ചിട്ടുണ്ട്. മുൻ ആഭ്യന്തര സഹമന്ത്രിയായ മുല്ലപ്പള്ളി രാമചന്ദ്രന് സി.പി.എമ്മി​െൻറ ദേശവിരുദ്ധ സമീപനങ്ങളെക്കുറിച്ച് കൃത്യമായ അറിവുള്ളതിനാലാണ് യോജിച്ച സമരത്തെ എതിർക്കുന്നതെന്നും കൃഷ്ണദാസ്​ പറഞ്ഞു. ബി.ജെ.പി ജില്ല നേതാക്കളായ എ. നാഗേഷ്, അഡ്വ. കെ.കെ. അനീഷ്കുമാർ, സുരേന്ദ്രൻ ഐനിക്കുന്നത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK Krishna Das
News Summary - pk krishna das
Next Story