Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജലീലിനെതിരായ...

ജലീലിനെതിരായ പ്രക്ഷോഭം അവസാനിപ്പിച്ചിട്ടില്ല -പി.കെ. ഫിറോസ്​

text_fields
bookmark_border
ജലീലിനെതിരായ പ്രക്ഷോഭം അവസാനിപ്പിച്ചിട്ടില്ല -പി.കെ. ഫിറോസ്​
cancel

കണ്ണൂര്‍: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെതിരെയുള്ള പ്രക്ഷോഭം അവസാനിപ്പിച്ചിട്ടില്ലെന ്നും ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. ഫിറോസ്. യൂത്ത്​ ലീഗ്​ യുവജനയാത്രയുടെ ഭാഗമായി കണ്ണൂരിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന​ു അദ്ദേഹം.

അഴിമതിക്കെതിരെയുള്ള സമരമാണിത്​. മന്ത്രിയുടെ ചെയ്തികള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ കാമ്പയിൻ നടത്തും. വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്​ച നിയമസഭയില്‍ അടിയന്തരപ്രമേയം കൊണ്ടുവരുന്നുണ്ട്. മന്ത്രിക്കെതി​െര കോടതിയില്‍ കേസുമായി മുന്നോട്ടുപോകും. ചില രേഖകള്‍കൂടി ലഭിക്കാനുള്ളതുകൊണ്ടാണ്​ കോടതിയില്‍ കേസ് നല്‍കാത്തത്. അഴിമതിക്കാരനായ മന്ത്രിയും പൊതുസമൂഹവും തമ്മിലുള്ള വിഷയമാണിത്. കേരളത്തിലെ ഓരോ പൗരനോടും ജലീല്‍ ഉത്തരം പറയേണ്ടിവരും. സംഭവം പുറത്തുവന്ന അന്നുതന്നെ വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്​. അന്വേഷണം പ്രഖ്യാപിച്ചാൽതന്നെ മന്ത്രിക്ക്​ രാജിവെക്കേണ്ടിവരുമെന്നും ഫിറോസ്​ പറഞ്ഞു.

കെ.എം. ഷാജിക്കെതിരെ രാഷ്​ട്രീയമര്യാദ തൊട്ടുതീണ്ടാത്ത ചിലർ നടത്തിയ ഗൂഢപദ്ധതിയാണ് ലഘുലേഖയെന്നും സുപ്രീംകോടതിയിൽനിന്ന്​ അനുകൂലവിധി വരുമെന്ന വിശ്വാസം തങ്ങൾക്കുണ്ടെന്നും ഫിറോസ്​ പറഞ്ഞു. ​െതരഞ്ഞെടുപ്പ് വേളയിലൊന്നും പറയാത്ത അപവാദപ്രചാരണങ്ങൾ തോറ്റുകഴിഞ്ഞതിനുശേഷം പ്രചരിപ്പിക്കുന്നത് പൊതുപ്രവർത്തകന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

യുവജനയാത്ര അക്രമരാഷ്​ട്രീയത്തിനെതിരെയുള്ള സമരമാണെന്ന്​ യൂത്ത്​ ലീഗ്​ സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സംസ്ഥാനത്ത്​ കൂടുതല്‍ രാഷ്​ട്രീയ അക്രമം അരങ്ങേറിയത്​ കണ്ണൂരിലാണ്​. രാഷ്​ട്രീയത്തിനായി കൊല്ലുന്നത്​ ജനാധിപത്യത്തില്‍ ആലോചിക്കാനേ പറ്റില്ല. തനിക്കെതിരായി വരുന്നവരെ നിഷ്‌കാസനം ചെയ്യുന്ന രാഷ്​ട്രീയത്തെ ഇല്ലായ്മ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnepotismpk firozmalayalam newskt jalee
News Summary - pk firoz kt jaleel nepotism -Kerala News
Next Story