Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഡി.വൈ.എഫ്.​ഐ ഇപ്പോഴും...

'ഡി.വൈ.എഫ്.​ഐ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ സന്തോഷം'; റഹീമിനെതിരെ ഫിറോസ്​

text_fields
bookmark_border
ഡി.വൈ.എഫ്.​ഐ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ സന്തോഷം; റഹീമിനെതിരെ ഫിറോസ്​
cancel

കോഴിക്കോട്: ഡി.വൈ.എഫ്​.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം കെ.എം ഷാജിക്കെതിരെ ഉയർത്തിയ വാദങ്ങളെ പരിഹസിച്ച്​ യൂത്ത്​ ലീഗ്​ സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്​. റഹീമി​െൻറ പത്രസമ്മേളനം വലിയ തമാശമായിട്ടാണ്​​ തോന്നിയതെന്നും നാലര വർഷക്കാലം പ്രമാദമായ ഒട്ടനവധി വിഷയങ്ങളുണ്ടായിട്ടും ഉണ്ണിയപ്പത്തിന് വില കൂടിയതിനെ കുറിച്ചും ആമസോൺ കാടുകളിൽ തീ പിടിച്ചതിനെ കുറിച്ചും മാത്രം സംസാരിച്ചിരുന്ന ഡി.വൈ.എഫ്​​.ഐ ജീവിച്ചിരിപ്പുണ്ടെന്നറഞ്ഞതിൽ സന്തോഷമുണ്ടെന്നും പി.കെ.ഫിറോസ്​ പ്രതികരിച്ചു.

കെ.എം. ഷാജി എം.എൽ.എയുടെ സ്വത്തിൽ അസാധാരണമായ വളർച്ചയാണുണ്ടായതെന്ന്​ റഹീം നേരത്തേ വാർത്ത സമ്മേളനത്തിൽ ആരോപിച്ചിരുന്നു.

പി.കെ ഫിറോസ്​ പങ്കുവെച്ച ഫേസ്​ബുക്​ കുറിപ്പ്​:

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ പത്രസമ്മേളനം ഒരു വലിയ തമാശയായിട്ടാണ് തോന്നിയത്. ഇക്കഴിഞ്ഞ നാലര വർഷക്കാലം പ്രമാദമായ ഒട്ടനവധി വിഷയങ്ങളുണ്ടായിട്ടും ഉണ്ണിയപ്പത്തിന് വില കൂടിയതിനെ കുറിച്ചും ആമസോൺ കാടുകളിൽ തീ പിടിച്ചതിനെ കുറിച്ചും മാത്രം സംസാരിച്ചിരുന്ന DYFI ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ അതിയായ സന്തോഷം.

കെ.എം ഷാജി ഒരു വീടുണ്ടാക്കി എന്നതാണ് ഡി.വൈ.എഫ്. ഐ കണ്ടു പിടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അഫിഡവിറ്റിൽ അനോമലി ഉണ്ട് എന്നതാണ് മറ്റൊരു കണ്ടെത്തൽ. കേരളം ഭരിക്കുന്ന സി.പി.എമ്മും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും അത് പരിശോധിക്കട്ടെ. ഒരന്വേഷണ ഏജൻസിയുടെ മുമ്പിലും തലയിൽ മുണ്ടിട്ട് കെ.എം ഷാജിക്ക് പോവേണ്ടി വരില്ല എന്ന് ഞങ്ങൾക്കുറപ്പുണ്ട്. മാത്രവുമല്ല മയക്കുമരുന്ന് ഇടപാടുകാരുമായി ബിസിനസ് പങ്കാളിത്തമുള്ളതും കെ.എം ഷാജിക്കല്ല.

ഡി.വൈ.എഫ്.ഐ നേതാവ് സ്വന്തം പാർട്ടി സെക്രട്ടറിയുടെയും അവരുടെ മക്കളുടെയും സ്വത്തു വിവരങ്ങളും ബെനാമി എടപാടും പുറത്ത് വിടാൻ ഒരുക്കമാണോ? അവരുടെ സാമ്പത്തിക സ്രോതസ് എവിടെ നിന്നാണെന്ന് വ്യക്തമാക്കാൻ ഡി.വൈ.എഫ്.ഐ തയ്യാറുണ്ടോ?


Show Full Article
TAGS:pk firoz iuml dyfi 
Next Story