ബന്ധു നിയമനം: പരാതിയിൽ കാമ്പുണ്ടെന്ന് തെളിഞ്ഞു –ഫിറോസ്
text_fieldsമലപ്പുറം: മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധുനിയമന ആരോപണത്തിൽ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ ഹൈകോടതി വിജിലൻസിനോട് നിർദേശിച്ചതോടെ മുസ്ലിം യൂത്ത് ലീഗ് നൽകിയ പരാതിയിൽ കാമ്പുണ്ടെന്ന് വ്യക്തമായെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. യൂത്ത് ലീഗ് ഉയർത്തിയ വിഷയം രാഷ്ട്രീയ പ്രേരിതമാണെന്നുള്ള ആരോപണവും ശരിയല്ലെന്ന് തെളിഞ്ഞു. ഇത് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർഥികളായ ആയിരക്കണക്കിന് യുവാക്കളുടെകൂടി വിജയമാണ്.
മന്ത്രിമാരുടെ സ്വജനപക്ഷപാതത്തിെൻറ പേരിൽ ജനകീയ കോടതിയിലും സർക്കാർ പരാജയപ്പെടും. അതായിരിക്കും ഇത്തവണത്തെ ജനവിധി. അന്തിമ വിജയവും നീതിയുടെ പക്ഷത്തായിരിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ നടത്തിയ പരാമർശങ്ങൾ സ്ത്രീത്വത്തെയും ദലിതരെയും അപമാനിക്കുന്നതാണ്. സി.പി.എം നേതാക്കളിൽനിന്ന് ഇത് ആദ്യത്തേതല്ല. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് വിജയരാഘവനെ നിലനിർത്തുകവഴി അദ്ദേഹത്തിെൻറപരാമർശങ്ങൾക്ക് കൈയൊപ്പ് ചാർത്തുകയാണ് മുഖ്യമന്ത്രിയും പാർട്ടിയും. വനിത മതിൽ കാപട്യമായിരുന്നുെവന്ന് വീണ്ടും വ്യക്തമായിരിക്കുകയാണെന്ന് ഫിറോസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
