Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമങ്ങളുടെ...

മാധ്യമങ്ങളുടെ മുന്നില്‍ വരാന്‍ ജലീല്‍ തയാറാകണം -പി.കെ ഫിറോസ്​

text_fields
bookmark_border
pk firos
cancel

കോഴിക്കോട്: കെ.ടി. ജലീലിനെതിരായ ഹൈകോടതി വിധി സി.പി.എമ്മിനും ഇടതു സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമുള്ള തിരിച്ചടിയാണെന്നും പിണറായി വിജയന്‍ ഇനിയെങ്കിലും മൗനംവെടിയണമെന്നും മുസ്​‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്ന് നിയമസഭക്ക് നല്‍കിയ വാക്കുപാലിക്കാന്‍ ജലീല്‍ സന്നദ്ധമാണോയെന്ന്​ വ്യക്​തമാക്കണം.

മന്ത്രിയുടെ കള്ളങ്ങളാണ് പൊളിഞ്ഞുവീണത്. ഹരജി ഫയലില്‍പോലും സ്വീകരിക്കാതെയാണ് ഹൈകോടതി തള്ളിയത്. ഇനിയെങ്കിലും എന്തിന് മുഖ്യമന്ത്രി ഇതിന് കൂട്ടുനിന്നുവെന്നു പറയണം. മേയ് രണ്ടിന് യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ വിജിലന്‍സിനു മുമ്പാകെയുള്ള അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് പ്രോസിക്യൂഷന്‍ അനുമതി നല്‍കും. മാധ്യമങ്ങളുടെ മുന്നില്‍ ജലീല്‍ വരാന്‍ തയാറാവണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleelpk firos
Next Story