Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'യുവജന-വനിത-ദലിത്​...

'യുവജന-വനിത-ദലിത്​ പ്രാതിനിധ്യം'; സ്ഥാനാർഥി പട്ടികയിൽ സംതൃപ്​തിയെന്ന്​ പി.കെ ഫിറോസ്​

text_fields
bookmark_border
pk firos
cancel

കോഴിക്കോട്​: യുവജനങ്ങൾക്കും വനിതകൾക്കും ദലിതുകൾക്കും പ്രാതിനിധ്യം നൽകിയുള്ളതാണ്​ മുസ്​ലിംലീഗ്​ സ്ഥാനാർഥി പട്ടികയെന്ന് യൂത്ത്​ലീഗ്​ സംസ്ഥാന പ്രസിഡന്‍റ്​​ പി.കെ ഫിറോസ്. കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച്​ പോരാട്ടത്തിൽ വി.അബ്​ദുറഹ്​മാന്​ മുമ്പിൽ കൈവിട്ട മണ്ഡലം പിടിക്കാനായി താനൂരിലേക്കാണ്​​ പി.കെ ഫിറോസിനെ ലീഗ്​ ​അയച്ചിരിക്കുന്നത്​.

''കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയകരമായി നടപ്പിലാക്കിയ മൂന്ന്​ ടേം വ്യവസ്ഥ നിയമസഭയിലും നടപ്പാക്കിയതിൽ സന്തോഷവാനാണ്​. വളരെ സീനിയറായ ഏതാനുംപേർക്ക്​ മാത്രമാണ്​ ഇളവുള്ളത്​. വനിത-ദലിത്​-യുവജന പ്രാതിനിധ്യം കൊടുത്തു. സമൂഹത്തിലെ എല്ലാവരെയും ഉൾകൊണ്ടുള്ള ഇൻക്ലൂസീവായ ലിസ്റ്റ്​ ആണിത്​. താനൂരിൽ മികച്ച വിജയമുണ്ടാകും. താനൂർ യു.ഡി.എഫിന്‍റെ ഉറച്ച മണ്ഡലമാണ്​. കഴിഞ്ഞ തവണത്തെ തെറ്റ്​ പ്രവർത്തകർ തിരുത്തും. തദ്ദേശ തെര​ഞ്ഞെടുപ്പിൽ 20000ത്തിലധികം ഭൂരിപക്ഷമുണ്ട്​'' -പി.കെ ഫിറോസ്​ പ്രതികരിച്ചു.

പി.കെ ഫിറോസിന്​ പുറമേ യൂത്ത്​​ ലീഗ്​ വൈസ്​ പ്രസിഡന്‍റ് നജീബ്​ കാന്തപുരം പെരിന്തൽമണ്ണയിലും സംസ്ഥാന സെക്രട്ടറി​മാരിലൊരാളായ എ.​കെ.എം അശ്​റഫ്​ മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlpk firosComprehensive plan
Next Story