ആയുധമേന്തിയ സമരത്തെ ലീഗ് പിന്തുണക്കില്ല-പി.കെ.ഫിറോസ്
text_fieldsമസ്കത്ത്: നേതാക്കളെയും പ്രവർത്തകരെയും ജയിലിലടച്ചാലും കത്തിയും വാളുമെമെടുത്ത് സമരം ചെയ്യണമെന്ന് ലീഗ് ഒരിക്കലും പറയില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടിറി പി.കെ. ഫിറോസ്. ഖദറ കെ.എം.സി.സി സംഘടിപ്പിച്ച 'ചിറക് 2022' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ നമ്മളെ തിരഞ്ഞും അവർ വരും. അന്നേരം ഒരുകയ്യിൽ ഇന്ത്യയുടെ ഭരണ ഘടനയും മറുകയ്യിൽ ഖൂർആനും ഉയർത്തിപിടിച്ച് ജനാധിപത്യമാർഗ്ഗത്തിൽ അടിയുറച്ച് പോരാടും.
ഇസ്ലാം വാളിന്‍റെ മതമാണെന്നാണ് ആർ.എസ്.എസ് പ്രചരിപ്പിക്കുന്നത്. ആ പ്രചാരണത്തിന് ശക്തി പകരുകയാണ് പോപ്പുലർ ഫ്രണ്ടുകാർ ചെയുന്നത്. ഇത് ഫാസിസത്തിനെതിരെയുളള പോരാട്ടത്തെ ദുർബലപ്പെടുത്തും. രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ ആത്മാവിനെ ഉൾകൊള്ളാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. വിദ്വേഷത്തിനും വെറുപ്പിനുമെതിരെമാത്രമാണ് രാഹുൽ സംസാരിക്കുന്നത്. എന്നിട്ടും സി.പി.എമ്മുകാർ രാഹുലിന്‍റെ പിന്നിൽ കൂടിയിരിക്കുകയാണ്.
എല്ലാ സംസ്ഥാത്തും യാത്ര കടന്ന് പോകുന്നിലെന്നാണ് മറ്റൊരു ആരോപണം. പോകാത്തിടത്ത് പിണറായിയും സീതാറാം യെച്ചൂരിയും പോകട്ടെയെന്നും ഫിറോസ് പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ പങ്കെടുത്തതിന്റെ പേരിലല്ല സവർക്കർ ജയലിൽ പോകുന്നത്. ഇന്ത്യക്കരോട് സ്നേഹവും ആദരവുമുണ്ടായിരുന്ന എ.എം.ടി ജാക്സനെ വെടിവെച്ച്കൊന്ന കേസുമായി ബന്ധപ്പെട്ടാണ് ജയിലിൽപോയ്ത്. കുട്ടികൾക്ക് സമ്മാനമായി നല്ല പുസ്തകങ്ങൾ കൊടുക്കണെമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

