'ആറ് ഷോ അല്ല എത്ര ഷോ ആണെങ്കിലും സ്വന്തം നേതാക്കളെ അളക്കുന്ന കോലു കൊണ്ട് നമ്മളെ അളക്കല്ലെ മോനേ'; എസ്.എഫ്.ഐ നേതാവിന് മറുപടിയുമായി പി.കെ. ഫിറോസ്
text_fieldsകത്വ – ഉന്നാവൊ കുടുംബങ്ങളെ സഹായിക്കാനും നിയമ സഹായത്തിനുമായി ശേഖരിച്ച ഫണ്ടിൽ തിരിമറി നടത്തിയെന്ന എസ്.എഫ്.ഐ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി യൂത്ത്‍ലീഗ് നേതാവ് പി.കെ. ഫിറോസ്. കത്വ പെൺകുട്ടിക്കായി പിരിച്ച തുകയിൽ 15 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പി.കെ.ഫിറോസിനെതിരായ ആരോപണം. പഴകിപ്പുളിച്ച ആരോപണമാണിതെന്നും കോടതി ചവറ്റ് കൊട്ടയിൽ തള്ളിയ കേസാണിതെന്നും പി.കെ. ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.
വട്ടവടയിലെ അഭിമന്യൂവിന്റെയും ഇടുക്കി എൻജിനീയറിങ് കോളജിലെ രക്തസാക്ഷി ധീരജിന്റെയും പേരിൽ പിരിച്ച കോടികളിൽ കുടുംബത്തിന് നൽകിയതിന്റെ ബാക്കി ലക്ഷങ്ങൾ എവിടെ പോയെന്നും പി.കെ. ഫിറോസ് ചോദിച്ചു. അത് കൊണ്ട് ആറ് ഷോ അല്ല എത്ര ഷോ ആണെങ്കിലും സ്വന്തം നേതാക്കളെ അളക്കുന്ന കോലു കൊണ്ട് നമ്മളെ അളക്കേണ്ടെന്നും ഇത് പാർട്ടി വേറെയാണെന്നും പറഞ്ഞാണ് പി.കെ. ഫിറോസ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
അഭിമന്യൂവിനെ കൊന്ന എസ്.ഡി.പി.ഐയുമായി പോലും വർഗീയത തുലയട്ടെ എന്ന് നാടുനീളെ പോസ്റ്ററൊട്ടിച്ച സി.പി.എം തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയെന്നും ഫിറോസ് ആരോപിക്കുന്നുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
അതിനിടയിൽ എസ്.എഫ്.ഐയുടെ ഏതോ ഷോ നേതാവ് എന്റെ പേര് വലിച്ചിഴക്കുന്നത് കണ്ടു. പഴകിപ്പുളിഞ്ഞ കത്വ ആരോപണവുമായി എനിക്കെതിരെയും വലിയ വായിൽ വർത്തമാനം പറയുകയാണ് ഷോ നേതാവ്. എന്നാൽ ഷോ ഒരു കാര്യം കേട്ടോ. നിന്റെ നേതാവ് പിണറായി വിജയന്റെ പോലീസ് അന്വേഷിച്ച് രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് എന്ന് പറഞ്ഞ് ചവറ്റ് കൊട്ടയിൽ തള്ളിയ കേസാണിത്. എന്നിട്ടും എനിക്കെതിരെ അരിശം തീരാഞ്ഞിട്ട് നിങ്ങളുടെ മന്ത്രിസഭയിലെ ഒരംഗത്തിന്റെ കുശിനിക്കാരനെ കൊണ്ട് കോടതിയിൽ കേസ് കൊടുപ്പിച്ചു. ഹൈക്കോടതി അതും സ്റ്റേ ചെയ്തു. പരീക്ഷ എഴുതാതെ പാസാകുന്ന തിരക്കിൽ ഇതൊന്നും ഷോ അറിഞ്ഞിട്ടുണ്ടാവില്ല.
ഇനി ഷോക്ക് തട്ടിപ്പ് നടത്തിയതിന്റെ കഥ ഞാൻ പറഞ്ഞു തരാം. ഷോ അഭിമന്യു എന്ന് കേട്ടിട്ടുണ്ടോ? വട്ടവടയിലെ ഒരു പാവം വിദ്യാർത്ഥി. എസ്.ഡി.പി.ഐക്കാർ കൊന്നതാണ്. അതിനെ തുടർന്ന് വർഗ്ഗീയത തുലയട്ടെ എന്ന് നാട് നീളെ നിങ്ങൾ പോസ്റ്ററൊട്ടിച്ചു. എന്നിട്ട് കൊലയാളിയുടെ നാട്ടിൽ പോലും നിങ്ങൾ എസ്.ഡി.പി.ഐയുമായി സഖ്യമുണ്ടാക്കി. അതവിടെ നിൽക്കട്ടെ.
നിങ്ങൾ നടത്തിയ തട്ടിപ്പിനെ കുറിച്ചാണ് പറഞ്ഞ് വന്നത്. അഭിമന്യുവിന്റെ വട്ടവടയിലെ പാവപ്പെട്ട കുടുംബത്തിന് പണം പിരിച്ചത് ഓർമ്മയുണ്ടോ ഷോക്ക്? മൂന്ന് കോടി പത്ത് ലക്ഷത്തി എഴുപത്തിനാലായിരത്തി എണ്ണൂറ്റി എമ്പത്തി ഏഴ് രൂപയാണ് നിങ്ങൾക്ക് കിട്ടിയതായി പാർട്ടി പത്രം പറഞ്ഞത്. ഇതിൽ എത്ര രൂപ നിങ്ങൾ ആ കുടുംബത്തിന് കൊടുത്തു? പത്ത് ലക്ഷം സഹോദരിക്ക്, അച്ഛനും അമ്മക്കും കൂടി 25 ലക്ഷം രൂപ. 25 ലക്ഷം രൂപയുടെ ഒരു വീടും വെച്ച് കൊടുത്തു. ബാക്കി പണം എന്ത് ചെയ്തു?
ആ കേസ് പോലും മര്യാദക്ക് നിങ്ങൾ നടത്തുന്നുണ്ടോ? അഭിമന്യുവിന്റെ കേസിലെ നിർണായക വിവരങ്ങൾ പോലും ദുരൂഹമായ സാഹചര്യത്തിൽ കോടതിയിൽ കത്തി നശിച്ചിട്ട് ഒരു പരാതിയെങ്കിലും കൊടുത്തോ സഖാവേ?
ഇനി ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ രക്തസാക്ഷി ധീരജിനെ ഓർക്കുന്നുണ്ടോ? ആ ധീരജിന്റെ പേരിലും നിങ്ങൾ പിരിവ് നടത്തി. കിട്ടിയത് ഒരു കോടി അമ്പത്തി എട്ട് ലക്ഷം രൂപ. എന്നിട്ട് കുടുംബത്തിന് എത്ര കൊടുത്തു സഖാവേ? അച്ഛനും അമ്മക്കും 25 ലക്ഷം വീതം. ബ്രദർ അദ്വൈതിന് 10 ലക്ഷം. അങ്ങിനെ ആകെ 60 ലക്ഷം. ബാക്കി എന്ത് ചെയ്തു എന്നറിയോ സഖാവിന്? പയ്യന്നൂരിൽ മറ്റൊരു രക്ത സാക്ഷിയുണ്ട്. സഖാവ് ധീരജ്. അവിടെയും നിങ്ങൾ പിരിവ് നടത്തി. ഒരു കോടി 14 ലക്ഷം രൂപ!
എന്നിട്ട് എം.എൽ.എ മധുസൂദനൻ അത് സ്വന്തം പേരിലുള്ള എഫ്ഡി അക്കൗണ്ടിലിട്ടു. ഏരിയ സെക്രട്ടറി കുണിക്കൃഷ്ണൻ ഇത് ചോദ്യം ചെയ്തപ്പോൾ സ്ഥാനത്ത് നിന്ന് മാറ്റി. ആരെ? കുഞ്ഞിക്കൃഷ്ണനെ!
അത് കൊണ്ട് ആറ് ഷോ അല്ല എത്ര ഷോ ആണെങ്കിലും സ്വന്തം നേതാക്കളെ അളക്കുന്ന കോലു കൊണ്ട് നമ്മളെ അളക്കല്ലെ മോനേ. ഇത് പാർട്ടി വേറെയാണ്. ആളും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

