Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന്യൂനപക്ഷ അവകാശങ്ങൾ,...

ന്യൂനപക്ഷ അവകാശങ്ങൾ, പ്രചാരണവും വാസ്​തവവും അക്കമിട്ട്​ നിരത്തി പി.കെ ഫിറോസി​​െൻറ ഫേസ്​ബുക്​ പോസ്​റ്റ്​

text_fields
bookmark_border
pk firos
cancel

കോഴിക്കോട്​: ന്യൂനപക്ഷ വകുപ്പി​​നെക്കുറിച്ചും​ 80:20 അനുപാതത്തിലുള്ള സ്​കോളർഷിപ്പ്​ വിതരണത്തെക്കുറിച്ചുമുള്ള പ്രചാരണങ്ങളുടെ വാസ്​തവം തുറന്നുകാട്ടി യൂത്ത്​ലീഗ്​ സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസി​െൻറ ഫേസ്​ബുക്​ പോസ്​റ്റ്​. കേരളത്തി​െൻറ മദ്രസ അധ്യാപകർക്കായി സർക്കാർ ശമ്പളം നൽകുന്നുവെന്ന പ്രചാരണവും ന്യൂനപക്ഷ പദ്ധതികൾ ജനസംഖ്യാനുപാതികമായി മുസ്​ലിംകൾക്ക്​ മാത്രമായി നൽകുന്നുവെന്ന പ്രചാരണവും തെറ്റാണെന്ന്​ ഫിറോസ്​ ഫേസ്​ബുക്കിൽ കുറിച്ചു.

പി.കെ ഫിറോസ്​ പങ്കുവെച്ച ഫേസ്​ബുക്​ പോസ്​റ്റ്​:

1)

പ്രചാരണം:

കേരളത്തിലെ മദ്രസ അധ്യാപകർക്കായി മാസം 25000 രൂപ സർക്കാർ ശമ്പളം നൽകുന്നു. ഇതിനായി 7550 കോടി രൂപ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിക്കുന്നു.

വാസ്തവം:

മദ്രസ അധ്യാപകർക്ക് ശമ്പളം നൽകുന്നതിനായി ഒരു നയാ പൈസ പോലും സർക്കാർ ഖജനാവിൽ നിന്നും നൽകുന്നില്ല.

2)

പ്രചാരണം:

ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാതെ മുസ്‌ലിംകൾക്ക് മാത്രമായി നൽകുന്നു.

വാസ്തവം:

കേരളത്തിലെ എല്ലാ ന്യൂനപക്ഷ പദ്ധതികളും ജനസംഖ്യാനുപാതികമായിട്ടാണ് വിതരണം ചെയ്യുന്നത്. ഉദാ: പ്രീ മെട്രിക് സ്കോളർഷിപ്പ്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ്, ബഹുതല വികസന പദ്ധതി(MSDP) തുടങ്ങിയവയെല്ലാം 2001 ലെ ജനസംഖ്യ അനുസരിച്ചാണ് വിതരണം ചെയ്യുന്നത്.

3)

പ്രചാരണം:

അപ്പോൾ പാലോളി കമ്മിറ്റിയുടെ ശുപാർശ പ്രകാരമുള്ള സ്കോളർഷിപ്പുകൾ 80:20 അനുപാതത്തിൽ വിതരണം വിതരണം ചെയ്യുന്നത് തെറ്റല്ലേ? ന്യൂനപക്ഷസമുദായങ്ങൾക്ക് തുല്യമായി വിതരണം ചെയ്യുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്?

വാസ്തവം:

ഈ പദ്ധതി ന്യൂനപക്ഷങ്ങൾക്കായുള്ള പദ്ധതിയായിരുന്നില്ല. മറിച്ച് ഇന്ത്യയിലെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി ഒന്നാം യു.പി.എ സർക്കാറിൻറെ കാലത്ത് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് നിയോഗിച്ച ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റിയുടെ പഠനറിപ്പോർട്ടിനെ തുടർന്നുള്ളതായിരുന്നു. ഇന്ത്യയിലെ മുസ്‌ലിംകൾ ഏറെ പിന്നാക്കമാണെന്ന് കണ്ടെത്തിയ സച്ചാർ കമ്മിറ്റി പരിഹാര നിർദ്ദേശങ്ങളും മുന്നോട്ടു വെച്ചിരുന്നു. അതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ നിർദ്ധേശ പ്രകാരം കേരളത്തിൽ പാലോളി കമ്മിറ്റിയും സ്കോളർഷിപ്പും വരുന്നത്.

4)

പ്രചാരണം:

മുസ്‌ലിംകൾക്ക് മാത്രമായി പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിറ്റി വെക്കുന്നത് ശരിയായ നടപടിയാണോ?

വാസ്തവം:

ഇന്ത്യയിലെ വിവിധ സമൂഹങ്ങളുടെയും സമുദായങ്ങളുടെയും പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി വിവിധ കമ്മിറ്റികളും പരിഹാര നടപടികളുമുണ്ടായിട്ടുണ്ട്. കേരളത്തിൽ പഠനം നടത്തിയിട്ടും അല്ലാതെയും നടപടികളും പദ്ധതികളുമുണ്ടായിട്ടുണ്ട്.

ഉദാ:- പരിവർത്തിത ക്രൈസ്തവ വിഭാഗ വികസന കോർപ്പറേഷൻ, നായർ,നമ്പൂതിരി, മുന്നാക്ക ക്രൈസ്തവർ എന്നിവർക്കായി മുന്നാക്ക വികസന കോർപ്പറേഷൻ, എസ്.സി.എസ്.ടി വികസന കോർപ്പറേഷൻ തുടങ്ങിയവ

5)

പ്രചാരണം:

മുസ്‌ലിംകൾക്ക് മാത്രമായി അവകാശപ്പെട്ട സ്കോളർഷിപ്പിൽ നിന്ന് ഇരുപത് ശതമാനം മറ്റുള്ളവർക്ക് നൽകിയത് യു.ഡി.എഫ് സർക്കാറാണെന്ന് എം.എ ബേബിയും പാലോളിയും പറയുന്നു.

വാസ്തവം:

22-02-2011ന് വി.എസ് അച്ചുതാനനന്ദൻ കേരളം ഭരിക്കുമ്പോൾ ഇറക്കിയ ഉത്തരവ് പ്രകാരമാണ് (ഉത്തരവ് നമ്പർ 57/2011) ഇരുപത് ശതമാനം പരിവർത്തിത ക്രൈസ്തവർ, ലത്തീൻ എന്നീ വിഭാഗങ്ങൾക്ക് നൽകാൻ തീരുമാനിച്ചത്.

6)

പ്രചരണം:

ന്യൂനപക്ഷ വകുപ്പിലെ തസ്തികകൾ എല്ലാം മുസ്‌ലിം വിഭാഗത്തിലുള്ളവർ കയ്യടക്കി വെക്കുന്നു.

വാസ്തവം:

കേരളത്തിലെ വിവിധ സർക്കാർ തല ഉദ്യോഗത്തിലുള്ള പിന്നാക്ക സമുദായങ്ങളുടെ പ്രാതിനിധ്യത്തെ സംബന്ധിച്ച് ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ നടത്തിയ പഠന റിപ്പോർട്ട് നമ്മുടെ മുമ്പിലുണ്ട്. അതിൽ മുസ്‌ലിംകൾക്ക് സാമുദായിക പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്ന് മാത്രമല്ല സംവരണ അനുപാതം പോലും ലഭിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു. ഈ ആധികാരിക പഠന റിപ്പോർട്ട് കൈവശമുള്ളപ്പോഴാണ് ഒരു സമുദായം അനർഹമായി പലതും കൈവശം വെക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത്.

7)

പ്രചാരണം:

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തതിനെതിരെ ലീഗ് നടത്തിയ വിമർശനം ശരിയായില്ല.

വാസ്തവം:

ഇടതുപക്ഷ സർക്കാറിൽ ആർക്കൊക്കെ ഏതൊക്കെ വകുപ്പ് നൽകണം എന്ന് തീരുമാനിക്കാനുള്ള അധികാരം ഇടതുപക്ഷമുന്നണിക്ക് തന്നെയാണ്. എന്നാൽ ഒരു സമുദായം അനർഹമായി പലതും കൈവശം വെച്ചിരിക്കുന്നു എന്ന അസത്യ പ്രചരണം നടക്കുകയും ആ സമുദായത്തിൽ പെട്ട ആൾക്ക് ന്യൂനപക്ഷ വകുപ്പ് നൽകരുത് എന്ന് ആവശ്യപ്പെടുകയും ചെയ്യുമ്പോൾ സർക്കാർ അതംഗീകരിക്കുന്നത്, പ്രത്യേകിച്ച് നൽകിയ വകുപ്പ് തിരിച്ചെടുക്കുന്നത് അസത്യ പ്രചരണം വാസ്തവമാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയാക്കും. മുഖ്യമന്ത്രി അതിന് കൂട്ടു നിൽക്കുമ്പോൾ തീർച്ചയായും അതിനെ വിമർശിക്കേണ്ടതാണ്.

8

പ്രചാരണം:

ഇടതുപക്ഷ സർക്കാർ ഇക്കാര്യത്തിലെടുത്ത നിലപാടുകൾ ശരിയായിരുന്നില്ലേ?

വാസ്തവം

ദേവസ്വം ബോർഡിൽ ലഭിക്കുന്ന ക്ഷേത്ര വരുമാനം മുസ്‌ലിംകളുൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് നൽകുന്നു എന്ന് സംഘ് പരിവാർ പ്രചരിപ്പിച്ചപ്പോൾ അതിനെ കണക്ക് സഹിതം പ്രതിരോധിക്കുകയും കള്ളപ്രചരണം കയ്യോടെ പൊളിക്കുകയും ചെയ്തത് അന്ന് കേരളം ഭരിക്കുന്ന യു.ഡി.എഫ് സർക്കാറായിരുന്നു. എന്നാൽ മുസ്‌ലിം സമുദായത്തിനെതിരെ കഴിഞ്ഞ കുറെ നാളുകളായി നടക്കുന്ന അസത്യ പ്രചരണത്തിൽ സർക്കാർ കുറ്റകരമായ മൗനമാണ് അവലംബിക്കുന്നത്.

ഇതൊക്കെയാണ് വാസ്തവമെന്നിരിക്കെ സർക്കാർ ഇനിയെങ്കിലും ഒളിച്ചു കളി അവസാനിപ്പിക്കണം. വിവിധ സർക്കാർ സർവീസിലുള്ള ഉദ്യോഗസ്ഥ പ്രാതിനിധ്യത്തെ സംബന്ധിച്ചും വിഭവങ്ങളുടെ വിതരണത്തെ സംബന്ധിച്ചുമുള്ള കുപ്രചരണം അവസാനിപ്പിക്കാൻ സമുദായം തിരിച്ചുള്ള കണക്ക് ധവളപത്രമായി പുറപ്പെടുവിക്കാൻ സർക്കാർ തയ്യാറാകണം.

പിൻ: സത്യം ചെരുപ്പ് ധരിക്കുന്നതിന് മുൻപേ നുണ ഒരു പാട് ദൂരം സഞ്ചരിച്ചിട്ടുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare schemespk firos
News Summary - pk firos post about minority welfare schemes
Next Story