മുട്ടിലിൽ മുറിച്ച മുഴുവൻ മരവും കൂട്ടിയിട്ട് കത്തിച്ചാലും തന്റെ ദേഹത്ത് തൊടാനാകില്ല, ജലീലിന്റെ കാറിനകത്ത് വോയിസ് റെക്കോർഡ് ചെയ്യാൻ ആളുണ്ടെങ്കിൽ നീ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്ററാണ് യൂത്ത് ലീഗ് -പി.കെ ഫിറോസ്
text_fieldsതിരൂർ: കെ.ടി.ജലീൽ എം.എൽ.എയേയും സംഘത്തേയും ജയിലിൽ അടക്കുന്നതുവരെ മുസ്ലിം ലീഗ് നിയമപോരാട്ടം തുടരുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്.
മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കൽ വിവാദവുമായി ബന്ധപ്പെട്ട് തിരൂരിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഫിറോസിന്റെ പ്രതികരണം. ജലീലിനോട് ചെറിയൊരു ഔദാര്യമായി തവനൂർ ജയിലിൽ തന്നെയടക്കാൻ പറയാമെന്നും എല്ലാ അധികാര സ്ഥാനങ്ങളിൽ നിന്നും ജലീലിനെ താഴെയിറക്കിയിരിക്കുമെന്നും ഫിറോസ് പറഞ്ഞു.
ജലീലിന്റെ കാറിനകത്ത് വോയ്സ് റെക്കോഡ് ചെയ്യാൻ ആളുണ്ടെങ്കിൽ, ജലീലെ നീ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്ററാണ് യൂത്ത് ലീഗെന്ന് മറക്കരുതെന്ന് ഫിറോസ് മുന്നറിയിപ്പ് നൽകി.
ഇന്ന് രാവിലെയാണ് ജലീൽ കാറിനകത്ത് നടത്തിയ സംഭാഷണത്തിന്റെ ഒരുഭാഗം ഫിറോസ് സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടത്. പി.കെ.ഫിറോസിനെതിരായി ജലീൽ ഉയർത്തിയ ആരോപണങ്ങൾ ഏറ്റിട്ടില്ലലോ എന്ന് ഒരാൾ ചോദിക്കുന്നതിന് ജലീൽ നൽകുന്ന മറുപടി , 'നാളെ മുതൽ റിപ്പോർട്ടർ ടിവി ഏറ്റെടുക്കാൻ പോകുകയാണ് ഈ സംഭവം. ഇനി ഓല് കത്തിച്ചോളും' എന്നാണ്. ഈ വോയ്സ് റെക്കോഡ് പരാമർശിച്ചായിരുന്നു ഫിറോസിന്റെ പ്രസംഗം.
വോയിസ് പുറത്ത് വന്നതിന് ശേഷം ജലീലൊന്നും മിണ്ടിയിട്ടില്ലല്ലോയെന്നും എന്തേ പത്ര സമ്മേളനം വിളിക്കാത്തതെന്നും ഫിറോസ് ചോദിച്ചു.
നിങ്ങൾ മുട്ടിലിൽ മുറിച്ച മുഴുവൻ മരവും കൂട്ടിയിട്ട് കത്തിച്ചാലും തന്റെ ദേഹത്ത് തൊടാനാകില്ലെന്നും നിങ്ങൾ കത്തിക്കുന്ന തീ കെടുത്താനുള്ള ഫയർ ഫോഴ്‌സാകാൻ മുസ്‌ലിം യൂത്ത് ലീഗിനും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനും കഴിയുമെന്നും ഫിറോസ് പറഞ്ഞു.
കെ.ടി. ജലീലിന്റേത് വഷളത്തരം -പി.വി. അൻവർ
മലപ്പുറം: മന്ത്രിയായിരിക്കെ സമൂഹത്തിനും സമുദായത്തിനുമായി ഒരു ചുക്കും ചെയ്യാത്ത കെ.ടി. ജലീൽ ഇപ്പോൾ ഖുർആൻ പൊക്കിപ്പിടിച്ച് നടക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. ഇത് വഷളത്തരമാണ്. മലപ്പുറത്തിനും മുസ്‍ലിംകൾക്കുമെതിരായ വിഷലിപ്ത പ്രസ്താവനകൾ വെള്ളാപ്പള്ളി നടേശൻ സ്വന്തം അഭിപ്രായപ്രകാരം പറയുന്നതല്ല. പിന്നിൽ പിണറായി വിജയനാണ്.
വെള്ളാപ്പള്ളിയെ പിന്തുണക്കാൻ ഇടതുപക്ഷത്തുനിന്ന് കെ.ടി. ജലീൽ മാത്രമാണ് മുന്നോട്ടുവന്നത്. വെള്ളാപ്പള്ളി പറഞ്ഞത് വർഗീയതയല്ലെന്ന് ഖുർആൻ പിടിച്ചുപറയാൻ ജലീലിന് ധൈര്യമുണ്ടോ? തവനൂരിൽ വീണ്ടും മത്സരിക്കാനാണ് ജലീൽ ഒാരോന്ന് കാട്ടിക്കൂട്ടുന്നത്. ജലീൽ ഖുർആനും യൂത്ത് ലീഗുകാർ ഉടുത്ത തുണിയുമായാണ് നടക്കുന്നത്. പ്രതിപക്ഷത്തെ അസ്ഥിരപ്പെടുത്താനുള്ള വലിയ നീക്കം സി.പി.എം നേതൃത്വത്തിൽ നടക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വി.ഡി. സതീശനെതിരായ ആക്രമണം ഇതിന്റെ ഭാഗമാണ്. ഇതിനെ പ്രതിരോധിക്കാൻ യു.ഡി.എഫിലെ ഒരു മുതിർന്ന നേതാവും തയാറാകുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 20,000 വാർഡിലെങ്കിലും മത്സരിക്കുമെന്നും പി.വി. അൻവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

