Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

''സ്വരാജ് ഒന്ന് പിടഞ്ഞ് നോക്കിയതൊഴിച്ചാൽ കാര്യമായ ചെറുത്ത് നിൽപ്പൊന്നുമുണ്ടായില്ല''

text_fields
bookmark_border
സ്വരാജ് ഒന്ന് പിടഞ്ഞ് നോക്കിയതൊഴിച്ചാൽ കാര്യമായ ചെറുത്ത് നിൽപ്പൊന്നുമുണ്ടായില്ല
cancel

കോഴിക്കോട്​: പാസാകില്ലെന്ന്​ ഉറപ്പുള്ള അവിശ്വാസ പ്രമേയം എന്തിനാണ്​ പ്രതിപക്ഷം സഭയിൽ അവതരിപ്പിക്കുന്നത്​ എന്ന്​ സംശയിച്ചവർക്കുള്ള മറുപടിയാണ്​ യു.ഡി.എഫ്​ അംഗങ്ങളുടെ പ്രസംഗമെന്ന്​ മുസ്​ലിം യൂത്ത്​ ലീഗ്​ സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്​. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.ഡി സതീശൻ, കെ.എം ഷാജി, ഷാഫി പറമ്പിൽ എന്നിവരുടെ പ്രസംഗങ്ങൾ എടുത്തു പറയേണ്ടതാണ്. സ്വരാജ് ഒന്ന് പിടഞ്ഞ് നോക്കിയതൊഴിച്ചാൽ ഭരണകക്ഷി നിരയിൽ നിന്ന് കാര്യമായ ചെറുത്ത് നിൽപ്പൊന്നുമുണ്ടായില്ലെന്നും പി.കെ.ഫിറോസ്​ അഭിപ്രായപ്പെട്ടു.

പി.കെ.ഫിറോസി​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റി​െൻറ പൂർണരൂപം:

പാസാകില്ലെന്നുറപ്പുള്ള അവിശ്വാസ പ്രമേയം എന്തിനാണ് സഭയിൽ അവതരിപ്പിക്കുന്നത് എന്ന് സംശയിച്ചവർക്കുള്ള മറുപടിയാണ് യു.ഡി.എഫ് അംഗങ്ങളുടെ നിയമസഭയിലെ ഇന്നത്തെ പ്രസംഗം. എല്ലാവരും അസാധ്യ പെർഫോമൻസ്! പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.ഡി സതീശൻ, കെ.എം ഷാജി, ഷാഫി പറമ്പിൽ എന്നിവരുടെ പ്രസംഗങ്ങൾ എടുത്തു പറയേണ്ടതാണ്.

സ്വരാജ് ഒന്ന് പിടഞ്ഞ് നോക്കിയതൊഴിച്ചാൽ ഭരണകക്ഷി നിരയിൽ നിന്ന് കാര്യമായ ചെറുത്ത് നിൽപ്പൊന്നുമുണ്ടായില്ല. കുറ്റ ബോധം കൊണ്ടാണോ എന്നറിയില്ല പിണറായി വിജയന് മറുപടി പറയുമ്പോൾ ഒട്ടും ആത്മവിശ്വാസമില്ലായിരുന്നു. അത് കൊണ്ടാണ് പ്രസംഗം എവിടെയെങ്കിലും കൊണ്ടു പോയി ഒന്നവസാനിപ്പിക്കാൻ ശ്രമിച്ചിട്ടും അദ്ധേഹത്തിന് സാധിക്കാതിരുന്നത്.

ഇടതു സർക്കാറിനെതിരെയുള്ള ജനങ്ങളുടെ അവിശ്വാസം സഭയിൽ രേഖപ്പെടുത്തിയ യു.ഡി.എഫ് എം.എൽ.എമാർക്ക് അഭിനന്ദനങ്ങൾ!!!

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story