'എന്നെയെന്താ തവിടു കൊടുത്തു വാങ്ങിയതാണോ..?'; ആർഷോയെ പരിഹസിച്ച് അബ്ദുറബ്ബ്
text_fieldsപി.കെ.അബ്ദുറബ്ബ്, പി.എം.ആർഷോ
മലപ്പുറം: ചാനൽ ചർച്ചയിലെ വാഗ്വാദത്തിനിടെ ബി.ജെ.പി പാലക്കാട് ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവൻ എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ പിടിച്ചുതള്ളിയ സംഭവത്തിൽ ആർഷോയേയും സി.പി.എമ്മിനേയും പരിഹസിച്ച് മുസ്‌ലിം ലീഗ് നേതാവ് പി.കെ.അബ്ദുറബ്ബ്. ഡി.വൈ.എഫ്.ഐ പ്രവർത്തകനെ പൊതുജന മധ്യത്തിൽ ബി.ജെ.പി നേതാവ് മർദിച്ചിട്ടും സി.പി.എമ്മും ഡി.വൈ.എഫ്.ഐയും പ്രതികരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അബ്ദുറബ്ബിന്റെ പരിഹാസം.
"ഞങ്ങളെ സംഘി ഞങ്ങളെ തച്ചാൽ നിങ്ങക്കെന്താ കോൺഗ്രസ്സേ.....അതെ സമയം ഡി.വൈ.എഫ്.ഐ ഓഫീസിൽ.. ആർഷോവിന്റെ ആത്മഗതം: 'എന്നെയെന്താ തവിടു കൊടുത്തു വാങ്ങിയതാണോ..?"- എന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചത്.
പാലക്കാട് കോട്ട മൈതാനിയിൽ സ്വകാര്യ ചാനൽ സംഘടിപ്പിച്ച ചർച്ചയിലാണ് ഇരുനേതാക്കളും കൊമ്പുകോർത്തത്. പിന്നാലെ സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായി. ചർച്ചക്കിടെ പ്രശാന്ത് ശിവനും പി.എം. ആർഷോയും തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തുകയായിരുന്നു.
സി.പി.എം പാലക്കാട് നഗരസഭയിൽ പത്തു സീറ്റ് നേടിയാൽ താൻ രാഷ്ട്രീയം നിർത്തുമെന്ന പ്രശാന്ത് ശിവന്റെ വെല്ലുവിളിയാണ് ബഹളത്തിന് തുടക്കമിട്ടത്. പ്രശാന്ത് ശിവൻ മോശമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകർ എഴുന്നേറ്റതോടെ ബി.ജെ.പി പ്രവർത്തകർ സംഘടിച്ചെത്തി. ഇതിനിടെ നേതാക്കന്മാർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് പ്രവർത്തകരെ പിടിച്ചുമാറ്റിയത്.
ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും പക്വത -ആർഷോ
പാലക്കാട്: ചാണകത്തിൽ ചവിട്ടാതിരിക്കുക എന്നതുപോലെതന്നെ ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും ചില സന്ദർഭങ്ങളിൽ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണെന്ന് പി.എം. ആർഷോ. ബി.ജെ.പി പാലക്കാട് ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവനുമായുള്ള കൈയാങ്കളിക്കുശേഷം ആർഷോ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

