Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പി.എമ്മിനെ രൂക്ഷമായി പരിഹസിച്ച് പി.കെ. അബ്ദുറബ്ബ്; ``നവകേരള സദസിൽ എന്തു കിട്ടീ.....? ഉണ്ട കിട്ടീ...!''
text_fieldsbookmark_border
കോഴിക്കോട്: സി.പി.എമ്മിനെ രൂക്ഷമായി പരിഹസിച്ച് മുസ്‍ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായി പി.കെ. അബ്ദു റബ്ബ്. നവകേരള സദസ് കാണാനെത്തിയ സി.പി.എം പ്രവർത്തകരെ മർദിച്ച പശ്ചാത്തലത്തിലാണ് അബ്ദുറബ്ബിെൻറ വിമർശനം. കോൺഗ്രസിൽ നിന്നും ലീഗിൽ നിന്നും ഉദ്ദിഷ്ടകാര്യങ്ങൾക്ക് മറുകണ്ടം ചാടിയവർക്ക് കൊടുക്കാൻ
മന്ത്രിപ്പണിയുണ്ട്, എം.എൽ.എ സ്ഥാനമുണ്ട്, മുൻസിപ്പൽ ചെയർമാൻ മുതൽ ബോർഡ് ചെയർമാൻ പദവികൾ വരെയുണ്ട്.....!. എന്നാൽ പാർട്ടിക്കു വേണ്ടി മൈദപ്പശയുമായി ഓടി നടക്കുന്ന ലോക്കൽ സഖാക്കൾക്ക് എന്തു കിട്ടി എന്നു മാത്രം ചോദിക്കരുത്. അവർക്ക് ഇങ്ങനെ ഇടക്കിടെ കിട്ടി കൊണ്ടേയിരിക്കുമെന്നാണ് അബ്ദുറബ്ബ് ഫേസ് ബുക്കിൽ കുറിച്ചത്.
കുറിപ്പ് പൂർണ രൂപത്തിൽ
കോൺഗ്രസിൽ നിന്നും ലീഗിൽ നിന്നും ഉദ്ദിഷ്ടകാര്യങ്ങൾക്ക് മറുകണ്ടം ചാടിയവർക്ക് കൊടുക്കാൻ മന്ത്രിപ്പണിയുണ്ട്, MLA സ്ഥാനമുണ്ട്, മുൻസിപ്പൽ ചെയർമാൻ മുതൽ ബോർഡ് ചെയർമാൻ പദവികൾ വരെയുണ്ട്.....!. എന്നാൽ പാർട്ടിക്കു വേണ്ടി മൈദപ്പശയുമായി ഓടി നടക്കുന്ന ലോക്കൽ സഖാക്കൾക്ക് എന്തു കിട്ടി എന്നു മാത്രം ചോദിക്കരുത്. അവർക്ക് ഇങ്ങനെ ഇടക്കിടെ കിട്ടി കൊണ്ടേയിരിക്കും... നവകേരള സദസ്സിൽ എന്തിനൊക്കെ പരിഹാരം കണ്ടു എന്നു ചോദിക്കുന്നവർക്കുള്ള വായടപ്പൻ മറുപടിയാണ് ഇന്ന് സഖാക്കൾ കൊച്ചിയിൽ നൽകിയത്. നവകേരള സദസിൽ എന്തു കിട്ടീ.....? ഉണ്ട കിട്ടീ...!
Next Story

