Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാ: പരാജയ കാരണം...

പാലാ: പരാജയ കാരണം തമ്മിലടിയല്ല -പി.ജെ. ജോസഫ്​

text_fields
bookmark_border
p.j-josph-23
cancel

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം കേരളാ കോൺഗ്രസിലെ തമ്മിലടിയാണെന്ന യു.ഡി.എഫിൻെറ വിലയിരുത്തൽ ശരി യല്ലെന്ന്​​ പി.ജെ ജോസഫ്​. പാലായിലെ തോൽവിയുടെ യഥാർഥ ഉത്തരവാദി ആരാണെന്ന്​ യു.ഡി.എഫ്​ കണ്ടെത്തണം. ജനങ്ങൾ ആർക്കൊപ്പമാണെന്ന്​ യു.ഡി.എഫ്​ മനസിലാക്കണമെന്നും പി.ജെ. ജോസഫ്​ പറഞ്ഞു.

ജോസ്​ കെ. മാണി ധാർഷ്​ട്യം മാറ്റണം. ചിഹ്​നത്തിൻെറ പ്രാധാന്യം പോലും ജോസ്​ മനസിലാക്കിയില്ല. എൻ.ജയരാജും റോഷി അഗസ്​റ്റിനും തിരിച്ച്​ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, പാലാ ഉപതെരഞ്ഞെടുപ്പ്​ പരാജയത്തിൽ ജോസ്​ കെ.മാണി വിഭാഗത്തെ കുറ്റപ്പെടുത്തി സജി മഞ്ഞക്കടമ്പിൽ രംഗത്തെത്തി. ജോസ്​ കെ.മാണിയുടെ നാക്കും ജോസ്​ ടോമിൻെറ അഹന്തയുമാണ്​ പരാജയ കാരണമെന്ന്​ സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkerala congresskerala newsP.J josph
News Summary - P.J Josph on pala by election-Kerala news
Next Story