Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആഞ്ഞടിച്ച്​ ജോസഫ്​:...

ആഞ്ഞടിച്ച്​ ജോസഫ്​: പരാജയ കാരണം​​ ജോസി​െൻറ പക്വതയില്ലായ്​മ; രണ്ടുകൂട്ടരെയും ഒരുപോലെ കാണേണ്ട​

text_fields
bookmark_border
joseph
cancel

തൊടുപു​ഴ: 54 വർഷം കെ.എം. മാണി പ്രതിനിധാനം ചെയ്​ത പാലായിൽ പാർട്ടിക്കും മുന്നണിക്കും അനിവാര്യമായ വിജയം എന്തുകൊ ണ്ട്​ സാധ്യമായില്ലെന്ന്​ യു.ഡി.എഫ്​ നേതൃത്വം പഠിക്കുകയും ചിന്തിക്കുകയും വേണമെന്ന്​ പി.ജെ. ജോസഫ്​. ആരാണ്​ പ്രശ ്​നമുണ്ടാക്കിയതെന്ന്​ വസ്​തുനിഷ്​ഠമായി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതല്ലാതെ രണ്ടുകൂട്ടരെയും ഒരുപേ ാലെ കാണാൻ പറ്റില്ല. മാണിയുടെ മരണത്തെ തുടർന്ന്​ പാർട്ടി പദവികൾ നികത്തുന്നത്​ വിജയം കാണാതെ വന്നപ്പോൾ പല മധ്യസ് ​ഥരും ഇടപെ​ട്ടെങ്കിലും കെ.എം. മാണി അംഗീകരിച്ച പാർട്ടി ഭരണഘടനയിൽ അടിവരയിട്ടു പറയുന്ന, ചെയർമാ​​െൻറ അഭാവത്തിൽ അധ ികാരം വർക്കിങ്​ ചെയർമാനിൽ നിക്ഷിപ്​തമെന്ന ഒരു പാരഗ്രാഫ്​ അംഗീകരിക്കാതിരുന്നതാണ്​ പ്രശ്​നം രൂക്ഷമാക്കിയത്​. ​

ജോസ്​ കെ. മാണിയുടെ പക്വതയില്ലായ്​മയാണ്​ പരാജയത്തിന്​ മുഖ്യകാരണം. ജോസ്​ കെ. മാണി നിർദേശിക്കുന്ന പട്ടി കയിൽനിന്ന്​ യു.ഡി.എഫ്​ നേതൃത്വം ജയസാധ്യതയും പൊതുസ്വീകാര്യതയുമുള്ള സ്​ഥാനാർഥിയെ തീരുമാനിക്ക​ട്ടെ എന്ന നിലപ ാടായിരുന്നു തങ്ങൾ സ്വീകരിച്ചത്​. ജയസാധ്യതയുള്ളവർ ജോസി​​െൻറ പക്ഷത്തുതന്നെ ഒരുഡസൻ പേരെങ്കിലുമുണ്ടായിരുന്നു ​. എന്നാൽ, കെ.എം. മാണിയുടെ സ്വീകാര്യത പോലും പരസ്യമായി ചോദ്യം ചെയ്​ത വ്യക്​തിയെയാണ്​ സ്​ഥാനാർഥിയാക്കിയത്​. പാ ർട്ടി ചിഹ്നം വേണ്ട, മാണി സാറാണ്​ ചിഹ്നമെന്നാണ്​ അദ്ദേഹം പറഞ്ഞത്​. ചിഹ്നം മേടിക്കാൻ ജോസ്​ കെ. മാണി വിഭാഗം തയാറായില്ല. ചിഹ്നം ഇല്ലെങ്കിലും ജയിക്കാമെന്ന നിലപാടിൽ മുന്നോട്ടുപോവുകയായിരുന്നു.

മുന്നണിയുടെ വിജയത്തിന്​ സഹകരിച്ചുപോകാനും വിജയിപ്പിക്കാനും ​ചെന്നപ്പോൾ സംഘടിതമായി കൂക്കിവിളിക്കുകയും ലേഖനമെഴുതി അപമാനിക്കുകയുമായിരുന്നു. പാലായിൽ തനിക്കൊപ്പം ആരുമില്ലെന്നും പ്രചരിപ്പിച്ചു. ഉത്തരവാദപ്പെട്ടവർ ഖേദപ്രകടനത്തിന്​ പോലും മുതിർന്നില്ല. പാലായിൽ 250 വീട്ടുകാർ ത​​െൻറ ബന്ധുക്കൾ മാത്രമുണ്ടെന്നും ജോസഫ് പറഞ്ഞു. ‘മാണി സാറുള്ളപ്പോൾ പാലായിൽ ഒരിക്കൽപോലും ഇടപെട്ടിട്ടില്ല. പരാജയം സ്വയം ഏറ്റുവാങ്ങുകയായിരുന്നു​.

മാണിയുടെ മരണശേഷം പാർട്ടിക്ക്​ പരാജയമുണ്ടായതിൽ ദുഃഖമുണ്ട്​. സംഭവിക്കാൻ പാടില്ലായിരുന്നു. പാലായിൽ കേരള കോൺഗ്രസും പ്രാദേശിക വിഷയങ്ങളുമാണ്​​ ചർച്ചചെയ്യപ്പെട്ടത്​. ദേശീയ-സംസ്​ഥാന രാഷ്​ട്രീയമായിരുന്നില്ല. വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മുന്നണിക്ക്​ ദോഷം വരാതിരിക്കാനും ദുർബലപ്പെടാതിരിക്കാനും ചെയ്യാവുന്നതെല്ലാം ​ചെയ്യും. രാഷ്​ട്രീയത്തിൽ ഒന്നിനോടും നോ പറയാൻ കഴിയില്ലെന്നും​ ഇനി ജോസ് ​കെ. മാണിയുമായി സഹകരണ സാധ്യത തേടിയ മാധ്യമപ്രവർത്തകരോട്​ അദ്ദേഹം പറഞ്ഞു.


ജോമോനെ കുടഞ്ഞും മോൻസുമായി കൂടിക്കണ്ടും ജോസഫ്​
തൊടുപുഴ: പാലായിൽ പരാജയം ഇരന്നുവാങ്ങിയെന്ന കുറ്റപ്പെടുത്തൽ രാവിലെ നടത്തു​േമ്പാൾ ഇതു താൻ നേര​േത്ത കണക്കുകൂട്ടിയതെന്ന ഭാവംകൂടി വിടർന്നു പി.ജെ. ജോസഫി​​െൻറ മുഖത്ത്​. തുടക്കം തന്നെ പിഴച്ചെന്ന വിലയിരുത്തലും മിന്നിമാഞ്ഞു വീട്ടിൽ ടി.വി കണ്ടിരുന്ന ശേഷം മാധ്യമങ്ങൾ മുമ്പാകെ പ്രതികരിക്കു​േമ്പാൾ.

യു.ഡി.എഫ്​ പഞ്ചായത്തുകളിൽപോലും ജോസ്​ ടോം പിന്നാക്കം പോയതോടെ ​രാവിലെ പത്തോടെ പുറത്തേക്കുപോയ ജോസഫ്​, മാധ്യമങ്ങളെ ഒഴിവാക്കി അടുത്ത സുഹൃത്ത്​ ഐസക് ജോസഫ്​ കൊട്ടുകാപ്പിള്ളിയുടെ ഇടുക്കി റോഡിലെ വീട്ടിലെത്തി. അവിടെയിരുന്നാണ്​ പിന്നീട്​ വാർത്ത കണ്ടത്​. പരാജയം ഉറപ്പായതോടെ മോൻസ്​ ജോസഫ്​ എം.എൽ.എയെ തൊടുപുഴയിലേക്ക്​ വിളിപ്പിച്ചു. പാർട്ടി സെക്രട്ടറി ജോയി എബ്രഹാമും മോൻസും തൊടുപുഴ റെസ്​റ്റ്​ഹൗസിൽ എത്തിയതേ​ാടെ ജോസഫും അവിടേക്ക്​ വന്നു. ജോസ്​ കെ. മാണിയുടെ നിലപാടാണ്​ പാലാ നഷ്​ടപ്പെടുത്തിയതെന്ന്​ തുറന്നടിക്കണമെന്നായിരുന്നു​ ചർച്ചയിൽ തീരുമാനം. യു.ഡി.എഫിൽ കേരള കോൺഗ്രസിനെതിരായ വികാരം പുകയുന്നത്​ മനസ്സിലാക്കിയായിരുന്നു ഇൗ നീക്കം.




പ്രസ്​ക്ലബിൽ ബന്ധപ്പെട്ട്​ ഉച്ചക്ക്​ രണ്ടിന്​ വാർത്തസമ്മേളനവും ഏർപ്പാടാക്കി. പറയേണ്ട കാര്യങ്ങൾ എഴുതി തയാറാക്കിയ ശേഷം മോൻസും ജോയി എബ്രഹാമുമായി മടക്കത്താനത്തെ​ വെജി.ഹോട്ടലിൽ ഭക്ഷണം. വാർത്തസമ്മേളനത്തിനെത്തിയ ജോസഫ്​ സന്തോഷത്തിലായിരുന്നു. ജോസ്​ കെ. മാണിയുടെ പക്വതയില്ലായ്​മക്ക്​ ബലികൊടുക്കേണ്ടി വരുകയായിരുന്നു പാലായെന്ന്​ പറഞ്ഞുവെച്ച ജോസഫ്​, മാണിയുടെ കാലത്ത്​ ഇടപെടാത്ത പാലായിൽ ഇക്കുറി തന്നെയും ജനം കണക്കിലെടുത്തെന്ന സൂചന നൽകി പരാജയം താൻ മുൻകൂട്ടിക്കണ്ടെന്നും പറയാതെ പറഞ്ഞു.

മാണിസാറി​​െൻറ പാലാ പോയതിൽ ദുഃഖമുണ്ടെന്ന്​ പറഞ്ഞ ജോസഫ്​ കളഞ്ഞത്​ ജോസ്​ കെ. മാണിയെന്ന്​ കൂട്ടിച്ചേർത്ത്​ ജോസ്​പ​ക്ഷത്തെ വോട്ടുചോർച്ചയും എടുത്തിട്ടു 35 മിനിറ്റ്​ നീണ്ട വാർത്തസമ്മേളനത്തിൽ. ​പാട്ടുപാടണമെന്ന ആവശ്യം ചിരിയോടെ നിരസിച്ച ജോസഫ​്​ അത്​ ഇന്നുവേണ്ടെന്നും കൂട്ടിച്ചേർത്തു. ഉടുമ്പന്നൂരിൽ ഒരു ചടങ്ങിൽ പ​ങ്കെടുക്കാൻ തിരികെ വാഹനത്തിൽ കയറിയപ്പോഴും രാഷ്​ട്രീയ​നേട്ടത്തി​​െൻറ തിരയിളക്കം ആ കണ്ണുകളിൽ.

നിയമസഭയിൽ ​ജോസഫി​​െൻറ മേൽകൈ തുടരും
കോട്ടയം: പാലായിൽ കേരള കോൺഗ്രസ്​ ജോസ്​ വിഭാഗം സ്​ഥാനാർഥിക്കുണ്ടായ ദയനീയ പരാജയം നിയമസഭയിൽ പി.ജെ. ജോസഫ് പക്ഷത്തിനുള്ള മേല്‍ക്കൈ നിലനിർത്തും. പാലായില്‍ തോറ്റതോടെ ജോസ്​പക്ഷത്തെ എം.എൽ.എമാരുടെ എണ്ണം രണ്ടായി. ജോസഫ് വിഭാഗത്തിനു നിലവിൽ മൂന്ന് എം.എല്‍.എമാരുണ്ട്. അതുകൊണ്ടുതന്നെ നിയമസഭയില്‍ കേരള കോണ്‍ഗ്രസി‍​െൻറ ശബ്​ദമായി ജോസഫ് മാറുമെന്നതും ജോസ്​ പക്ഷത്തിനെ പ്രതിസന്ധിയിലാക്കും. പാലാകൂടി നഷ്​ടമായതോടെ കേരള കോണ്‍ഗ്രസ്​ അംഗങ്ങളുടെ എണ്ണം അഞ്ചായി ചുരുങ്ങിയതും പാര്‍ട്ടിക്ക് തിരിച്ചടിയായി.
പി.ജെ. ജോസഫ്, മോന്‍സ് ജോസഫ്, സി.എഫ്​. തോമസ് എന്നിവരാണ് ജോസഫ് വിഭാഗത്തിലെ എം.എൽ.എമാര്‍. റോഷി അഗസ്​റ്റിൻ, ഡോ. എന്‍. ജയരാജ് എന്നിവർ ജോസ്​ പക്ഷത്തെ എം.എല്‍.എമാരും.

കെ.എം. മാണിയുടെ വിശ്വസ്തനായിരുന്ന സി.എഫ്. തോമസ്, മാണിയുടെ വിയോഗത്തിനു ശേഷമാണ് പരസ്യമായി ജോസഫിന് അനുകൂല നിലപാട് സ്വീകരിച്ചത്​. പാലായിൽ ജോസ്​​ ടോം വിജയിച്ചിരുന്നെങ്കിൽ എം.എൽ.എമാരുടെ എണ്ണം തുല്യമാകുമായിരുന്നു. കെ.എം. മാണിയായിരുന്നു നിയമസഭയില്‍ കേരള കോണ്‍ഗ്രസി​​െൻറ കക്ഷി നേതാവ്. മാണിയുടെ മരണശേഷം പി.ജെ. ജോസഫ് കക്ഷി നേതാവാകുന്നതിനോട് ജോസ്​ വിഭാഗം പരസ്യഎതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ജോസഫിനെ കക്ഷി നേതാവായി പ്രഖ്യാപിക്കണമെന്ന് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. പിന്നാലെ റോഷി അഗസ്​റ്റിനും കത്തുമായി സ്​പീക്കറെ സമീപിച്ചു. ഇത്​ സംബന്ധിച്ച തർക്കം പരിഹരിക്കപ്പെട്ടിട്ടില്ല. ജോസഫ്​ ശക്തമായ നിലപാടുകളി​േലക്ക്​ നീങ്ങുമെന്ന സൂചനപുറത്തുവര​​​ുന്ന സാഹചര്യത്തിൽ ജോസ്​ പക്ഷം ആശങ്കയിലാണ്​.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala newstom josemalayalam news
News Summary - PJ Joseph on Tom Jose-Kerala News
Next Story