പി.ജെ. ജോസഫിെൻറ മകൻ അന്തരിച്ചു
text_fieldsതൊടുപുഴ: കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫ് എം.എൽ.എയുടെ ഇളയമകന് പുറപ്പുഴ പാലത്തിനാൽ ജോമോൻ ജോസഫ് (ജോക്കുട്ടൻ -34) നിര്യാതനായി. വെള്ളിയാഴ്ച ഉച്ചക്കുശേഷം ഉറങ്ങുന്നതിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭിന്നശേഷിക്കാരനായ ജോക്കുട്ടൻ ഹൃദയ സംബന്ധമായ അസുഖത്തിന് ഏറെനാളായി ചികിത്സയിലായിരുന്നു.
മാതാവ്: ആരോഗ്യവകുപ്പ് റിട്ട. അഡീഷനൽ ഡയറക്ടർ ഡോ. ശാന്ത. സഹോദരങ്ങൾ: അപു ജോൺ ജോസഫ്, ഡോ. അനു യമുന ജോസഫ്, ആൻറണി ജോസഫ്. സംസ്കാരം പുറപ്പുഴ സെൻറ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിലെ കുടുംബവക കല്ലറയിൽ ശനിയാഴ്ച രാവിലെ 10ന്.