Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള കോൺഗ്രസ്: അവസാന വിജയം തങ്ങളുടേതെന്ന് പി.ജെ. ജോസഫ്

text_fields
bookmark_border
PJ Joseph React to Kerala Congress m Issues
കേരള കോൺഗ്രസ്: അവസാന വിജയം തങ്ങളുടേതെന്ന് പി.ജെ. ജോസഫ്
cancel

കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാനായി പ്രവർത്തിക്കുന്നതിന് ജോസ് കെ. മാണിക്കുള്ള വിലക്ക് നിലനിൽക്കുന്നതായി വർക്കിങ് ചെയർമാൻ പി.ജെ ജോസഫ്. ജോസ് കെ. മാണി ചെയർമാനാണെന്ന് പറയുന്നത് കോടതിയലക്ഷ്യമാണ്. ചെയർമാനായി തെരഞ്ഞെടുത്തത് നിയമവിരുദ്ധമാണെന്ന് മൂന്നു കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് കമീഷൻ പരിഗണിച്ചില്ലെന്നും ജോസഫ് പറഞ്ഞു.

ഇരുവിഭാഗവും അംഗീകരിച്ച 450 സംസ്ഥാന സമിതി അംഗങ്ങളുടെ പട്ടിക നിലനിൽക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞിട്ടുണ്ട്. അതിൽ നിന്ന് 305 പേരെ അടർത്തിയെടുത്ത് അതിൽ ഭൂരിപക്ഷം ജോസ് കെ. മാണിക്കാണെന്നാണ് കമീഷൻ പറയുന്നത്.

രണ്ട് മാസം സമയം ഉണ്ടായിരുന്നിട്ടും അംഗങ്ങളുടെ പട്ടിക പരിശോധിച്ചില്ലെന്നും അതിനാൽ പുനഃപരിശോധിക്കണമെന്നും കമീഷനംഗം വിയോജന കുറിപ്പ് എഴുതിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍റേത് അവസാന വാക്കല്ല. തീരുമാനത്തിനെതിരെ ഡൽഹി കോടതിയിൽ റിട്ട് ഹരജി നൽകി അവസാന വിജയം തങ്ങളുടേതാണെന്നും പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PJ Joseph React to Kerala Congress m Issues
Next Story