അണികൾ അടക്കം പറയുന്നു -‘അപ്പച്ചൻ പറഞ്ഞാൽ അപ്പു ഇടുക്കിയിൽ’
text_fieldsതൊടുപുഴ: ഇടുക്കിയിൽ പാർലമെൻറ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിെൻറ മകൻ അപ്പു ജോൺ ജോസഫ് വരുമോ? ഇൗ അഭ്യൂഹവും ചർച്ചയും സജീവമാകുന്നതിനിടെ അപ്പു സാധ്യത തള്ളുന്നുമില്ല. ജോസ് കെ. മാണിയെ രാജ്യസഭയിലേക്ക് അയക്കാൻ പിന്തുണച്ചതിനു പകരമായി അപ്പുവിനെ പാർലമെൻറിലേക്ക് മത്സരിപ്പിക്കാമെന്ന് മാണി വാക്കുപറഞ്ഞെന്ന് പാർട്ടി കേന്ദ്രങ്ങൾ അടക്കം പറയുന്നതിനിടെയാണിത്.
എന്നാൽ, ജോസഫ് ഇക്കാര്യത്തിൽ മനസ്സ് തുറന്നിട്ടില്ല. മകെൻറ രാഷ്ട്രീയ പ്രവേശനം ആേലാചിച്ചിേട്ടയില്ലെന്നാണ് ജോസഫിെൻറ നിലപാട്. കോട്ടയം പാർലമെൻറ് സീറ്റാണ് യു.ഡി.എഫ് ചർച്ചയിൽ ഉറച്ചിട്ടുള്ളതെന്നും േജാസഫ് വ്യക്തമാക്കുന്നു. അതേസമയം, രാഷ്ട്രീയ പ്രവേശനം, ഇടുക്കി സീറ്റ് എന്നിവയെക്കുറിച്ച് അപ്പു ‘മാധ്യമ’ത്തോട് മനസ്സ് തുറന്നത് ഇങ്ങനെ -‘‘ആേലാചന നടന്നതായി അറിയില്ല. ഒരു തീരുമാനവും എടുത്തിട്ടില്ല. ചെയ്തേ പറ്റൂ എന്ന് അപ്പച്ചൻ പറഞ്ഞാൽ അതുണ്ടാകും’’. പാർട്ടിയിൽനിന്ന് ഇപ്പോൾ തന്നെ ഇത്തരത്തിൽ ആവശ്യം ഉയരുന്നുണ്ടെന്നും അപ്പു വ്യക്തമാക്കുന്നു. ‘‘കൃഷിയും സാമൂഹിക പ്രവർത്തനവുമാണ് ഇപ്പോൾ എെൻറ വഴി. അപ്പച്ചെൻറ മാതൃക പിന്തുടർന്ന് സാമൂഹിക പ്രവർത്തനത്തിെൻറ വഴിയിൽ ഞാനുണ്ട്. രാഷ്ട്രീയത്തിൽ വരുക എന്നത് സ്വപ്നമായിെട്ടടുത്തിട്ടില്ല. അനിവാര്യതയാണ് എല്ലാത്തിെൻറയും അടിസ്ഥാനം. ഒരു സാധ്യതയും തള്ളാനാകില്ല’’ -അദ്ദേഹം പ്രതികരിച്ചു.
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ മാസ്റ്റർ ബിരുദമുള്ള അപ്പു ഇവിടെയും സ്വിറ്റ്സർലൻഡിലും ജോലി ചെയ്ത ശേഷം നാട്ടിലെത്തി മുഴുവൻ സമയ കൃഷിക്കാരനായി മാറിയിട്ട് വർഷങ്ങളായി. പാർട്ടി പ്രവർത്തകരുമായി ചേർന്ന് സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന അപ്പുവിനെ രാഷ്ട്രീയത്തിൽ സജീവമാക്കുന്നത് പാർട്ടിയുടെ വിദ്യാർഥി സംഘടനയായ കെ.എസ്.സിയും യൂത്ത് ഫ്രണ്ടുമാണ്. ഇൗ സംഘടനകളുടെ ഇടുക്കിയിലെ പരിപാടികളിൽ കാരുണ്യപദ്ധതികൾ ഉൾപ്പെടുത്തി അപ്പുവിനെ പെങ്കടുപ്പിക്കുന്നുണ്ട്.
കോൺഗ്രസുമായി കലഹിച്ച് സീറ്റുവാങ്ങി മകനെ മത്സരിപ്പിക്കാൻ ജോസഫിന് താൽപര്യമില്ല. ഇടുക്കി കേരള കോൺഗ്രസിനായാൽ കാര്യങ്ങൾ ജോസഫിെൻറ കൈകളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
