Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയമസഭാ തെരഞ്ഞെടുപ്പ് വരുേമ്പാൾ ജോസ് കെ. മാണിയുടെ ചിരി കരച്ചിലാവും -പി.ജെ ജോസഫ്
text_fieldsbookmark_border
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പ് വരുേമ്പാൾ ജോസ് കെ. മാണിയുടെ ചിരി കരച്ചിലാവുമെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ ജേസഫ്. പാലാ നഗരസഭയിൽ ജോസ് കെ. മാണി നേട്ടമുണ്ടാക്കിയെന്ന് പറയുന്നത് ശരിയല്ല. ജോസഫ് വിഭാഗം തകർന്നടിഞ്ഞുവെന്ന് പറയുന്നത് ശരിയല്ലെന്നും ജോസ് പറഞ്ഞു.
രണ്ടില ചിഹ്നം ജോസ് കൊണ്ടുപൊയ്ക്കോട്ടെ. ചെണ്ട ഔദ്യോഗിക ചിഹ്നമാക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. രണ്ടിലയേക്കാൾ നല്ലത് ചെണ്ടയാണ്. രണ്ടില തോറ്റ പാർട്ടിയുടെ ചിഹ്നമാണെന്നും ജോസഫ് പറഞ്ഞു.
ജോസ് കെ. മാണിയുടെ കരുത്തിൽ പാലാ നഗരസഭയിൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയിരുന്നു. ചരിത്രത്തിലാദ്യമായാണ് പാലാ നഗരസഭ എൽ.ഡി.എഫ് ഭരിക്കുന്നത്.
Next Story

