Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലായിലേത് ചോദിച്ചു വാങ്ങിയ പരാജയം -പി.ജെ. ജോസഫ്
text_fieldsbookmark_border
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ തോൽവിയുടെ പൂർണ ഉത്തരവാദിത്തം ജോസ് കെ. മാണിക്ക് തന്നെയാണെന്ന് പി.ജെ. ജോസഫ്. കോട ്ടയത്ത് ജോസഫ് വിഭാഗം നേതാക്കളുടെ യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പി.ജെ. ജോസഫ്.
പാലായിലെ തോൽവിക്കു കാരണം ചിഹ്നമില്ലാത്തതാണെന്ന് അവർ ആവർത്തിച്ചു പറയുന്നു. ചിഹ്നം ആവശ്യപ്പെട്ടുള്ള കത്ത് ആരെയോ ബോധിപ്പിക്കാനായി നൽകിയതാണ്. സ്ഥാനാർഥി തന്നെ ആദ്യം പറഞ്ഞു ചിഹ്നം വേണ്ടെന്ന്, മാണി സാറാണ് ചിഹ്നമെന്ന്. ചിഹ്നം ലഭിക്കാതെ പോയതിന്‍റെ ഉത്തരവാദിത്തം ജോസ് വിഭാഗത്തിനാണ്. അതുകൊണ്ട് ഇത് ചോദിച്ച് വാങ്ങിയ പരാജയമാണെന്നും പി.ജെ. ജോസഫ് പറഞ്ഞു.
കേരള കോൺഗ്രസിന്‍റെ ജന്മദിന സമ്മേളനം ഒക്ടോബർ 9ന് കോടിമാതയിൽ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
