Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിറവം പള്ളി:...

പിറവം പള്ളി: ചാപ്പലുകളും സ്വത്തുക്കളും ആരുടെ ​ൈകവശമെന്ന്​ സർക്കാർ അറിയിക്കണം -ഹൈകോടതി

text_fields
bookmark_border
piravam-church-260919.jpg
cancel

കൊച്ചി: പിറവം പള്ളിയുടെ ആസ്തികളും ചാപ്പലുകളും ആരുടെ കൈവശമാണെന്നത്​ സംബന്ധിച്ച വിവരങ്ങള്‍ ഒരാഴ്ചക്കകം അറിയിക്കാൻ എറണാകുളം ജില്ല കലക്​ടർക്ക്​ ഹൈകോടതിയുടെ നിർദേശം. ഓര്‍ത്തഡോക്‌സ് - യാക്കോബായ തര്‍ക്കമുള്ള പള്ളികള്‍ക്ക് എല്ലാ ദിവസവും പൊലീസ് സംരക്ഷണം നല്‍കാനാകില്ലെന്ന​ും സഭയിലെ ഇരുവിഭാഗം തമ്മിലെ മിക്കി മൗസ്​ കളിക്ക്​ കൂട്ടുനിൽക്കാൻ കഴിയില്ലെന്നും സർക്കാറും കോടതിയെ അറിയിച്ചു. കഴിഞ്ഞയാഴ്​ചയിലേതുപോലെ ഒാർത്തഡോക്‌സ് വിഭാഗത്തിന് ഞായറാഴ്ച കുർബാന നടത്താമെന്ന്​ കോടതി വ്യക്​തമാക്കി.

എല്ലാ ഇടവകാംഗങ്ങൾക്കും കുർബാനയിൽ പ​ങ്കെടുക്കുകയും ചാപ്പലുകളിലും പള്ളികളിലും പ്രവേശിക്കുകയും ചെയ്യാം. പള്ളിയിലും പരിസരത്തും സെപ്റ്റംബർ 27ലെ തൽസ്​ഥിതി തുടരുമെന്നും കോടതി വ്യക്​തമാക്കി. സുപ്രീം കോടതി വിധിയുണ്ടായിട്ടും പിറവം പള്ളിയിൽ ആരാധന നടത്താൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒാർത്തഡോക്സ് വിഭാഗം നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ചി​​െൻറ പരിഗണനയിലുള്ളത്​.

ഹരജി പരിഗണിക്കവേ കഴിഞ്ഞ ഞായറാഴ്​ച കോടതി ഉത്തരവിനനുസൃതമായി കുർബാന നടന്നതായും പൊലീസ്​ സംരക്ഷണം നൽകിയതായും സർക്കാർ അറിയിച്ചു. അതേസമയം, പിറവം പള്ളിയുമായി ബന്ധപ്പെട്ട 11 ചാപ്പലുകളുടെ നിയന്ത്രണം ഇപ്പോഴും യാക്കോബായ സഭാംഗങ്ങളുടെ കൈവശമാണെന്ന്​ ഹരജിക്കാരായ ഓർത്തഡോക്​സുകാർ ചൂണ്ടിക്കാട്ടി. ഈ ചാപ്പലുകളുമായി ബന്ധപ്പെട്ട 25ഓളം ജീവനക്കാർക്ക്​ പ്രതിഫലം ഉൾപ്പെടെ നൽകുന്നത്​ തങ്ങളാണെന്ന്​ ​യാക്കോബായ വിഭാഗവും കോടതിയെ അറിയിച്ചു.

എന്നാൽ, സു​പ്രീം കോടതി വിധി ചാപ്പലുകളടക്കം എല്ലാ പള്ളി സ്വത്തുക്കൾക്കും ബാധകമാണെന്ന്​ കോടതി വാക്കാൽ ചൂണ്ടിക്കാട്ടി. നിയമം നാലുവഴിയിലൂടെയും നടപ്പാക്കണം. കോടതി ഉത്തരവുപ്രകാരം പള്ളി ഭരണത്തി​​െൻറ മാത്രമല്ല, ബന്ധപ്പെട്ട സ്വത്തുക്കളു​െടയും അവകാശം ഓർത്തഡോക്​സ്​ വിഭാഗത്തിനാണ്​. ഇത്​ നടപ്പാക്കാൻ ശ്രമിക്കു​േമ്പാൾ ക്രമസമാധാന പ്രശ്​നങ്ങൾ ഉണ്ടായാൽ പൊലീസ്​ അക്കാര്യം നോക്കിക്കൊള്ളും. പിറവം പള്ളി 1934ലെ ഭരണഘടനപ്രകാരം മുന്നോട്ടു പോകുന്നതാണെന്ന്​ യാക്കോബായ വിഭാഗം ചൂണ്ടിക്കാട്ടിയപ്പോൾ മുഴുവൻ പള്ളി സ്വത്തും കലക്​ടറുടെ കൈവശമാണോയെന്ന്​ സംസ്​ഥാന സർക്കാർ അറിയിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുന്നത് പ്രായോഗികമല്ലെന്ന്​ സർക്കാർ ചൂണ്ടിക്കാട്ടി. ഇരുവിഭാഗത്തി​​െൻറയും മിക്കി മൗസ്​ കളിക്ക്​ കൂട്ടുനിൽക്കാനാവില്ല. തര്‍ക്കത്തില്‍ പരിഹാരം കാണേണ്ടത് അനിവാര്യമാണ്​. ഇരു വിഭാഗവും സ്വയം പരിഹാരം കാണേണ്ടതുണ്ടെന്നും സർക്കാർ വ്യക്​തമാക്കി. സുരക്ഷ നല്‍കാന്‍ പൊലീസിനെ വിട്ടുനല്‍കാന്‍ സാധിക്കില്ലെങ്കില്‍ സായുധസേനയെ വിന്യസിച്ചുകൂ​േടയെന്ന് കോടതി ആരാഞ്ഞു. പൊലീസ്​ ഇല്ലെന്ന പേരിൽ ക്രമസമാധാനം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന്​ ഒഴിയാനാകില്ലെന്നും കോടതി വാക്കാൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsorthodox sabhayakobaya sabhamalayalam newsPiravom Church Case
News Summary - Piravom Church Case Orthodox Sabha Yakobaya Sabha -Kerala News
Next Story