Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിറവം പള്ളി കലക്​ടർ...

പിറവം പള്ളി കലക്​ടർ ഏറ്റെടുത്തു; പ്രതിഷേധിച്ച യാക്കോബായ വിഭാഗക്കാരെ അറസ്​റ്റ്​ ചെയ്​തുനീക്കി

text_fields
bookmark_border
piravam-church-260919.jpg
cancel

പിറവം: മണിക്കൂറുകളോളം കനത്ത പ്രതിഷേധവും പ്രതിരോധവും തീർത്ത യാക്കോബായ വിഭാഗക്കാരെ അറസ്​റ്റ്​ ചെയ്​തുനീക ്കി പിറവം രാജാധിരാജാ സ​െൻറ്​ മേരീസ് യാക്കോബായ സിറിയൻ പള്ളി എറണാകുളം കലക്​ടർ ഏറ്റെടുത്തു. പ്രധാന ഗേറ്റി​​െൻറ പ ൂട്ടുപൊളിച്ച്​ അകത്തുകടന്നാണ്​ പൊലീസ്​ പ്രതിഷേധക്കാരെ അറസ്​റ്റ്​ ചെയ്​തത്​. വ്യാഴാഴ്​ച രാവിലെ മുതൽ കനത്ത സംഘർഷാവസ്​ഥ നിലനിന്ന സ്​ഥലത്ത്​ നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ വൻ പൊലീസ്​ സന്നാഹത്തി​​െൻറ അകമ്പടിയിൽ സുപ ്രീംകോടതി വിധി നടപ്പാക്കുകയായിരുന്നു​. ഇതോടെ, രണ്ടുദിവസമായി പള്ളിയിൽ നിലനിന്ന സംഘർഷാവസ്ഥക്ക്​ താൽക്കാലിക വിരാമമായി.

സുപ്രീംകോടതി വിധിയെത്തുടർന്ന്​ ബുധനാഴ്​ചയാണ്​ ഓർത്തഡോക്​സ്​ വിഭാഗം പള്ളിയിൽ പ്രവേശിക്കാനെത്തിയത്​. എന്നാൽ, പള്ളി വിട്ടുകൊടുക്കില്ലെന്ന്​ യാക്കോബായ വിഭാഗവും പ്രവേശിക്കാതെ മടങ്ങില്ലെന്ന്​ ഓർത്തഡോക്​സ്​ പക്ഷവും പ്രഖ്യാപിച്ചു. പ്രധാന ഗേറ്റ്​ താഴിട്ട്​ പൂട്ടി യാക്കോബായ വിഭാഗം പള്ളിക്കകത്ത്​ പ്രാർഥനയജ്ഞം ആരംഭിച്ചു. ഗേറ്റിന്​ മുന്നിൽ പന്തൽകെട്ടിൽ ഓർത്തഡോക്​സ്​ വിഭാഗവും​ പ്രാർഥന നടത്തി. തുടർന്ന്​ 67 പേർക്ക്​ പള്ളിയിൽ പ്രവേശിക്കുന്നതിന്​ രണ്ടുമാസത്തേക്ക്​ വിലക്കേർപ്പെടുത്തി ബുധനാഴ്​ച രാത്രിയോടെ പൊലീസ്​ പിന്മാറി.

കലക്​ടർ പള്ളി ഏറ്റെടുത്ത്​ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട്​ ഓർത്തഡോക്​സ്​ വിഭാഗം നൽകിയ ഹരജി വ്യാഴാഴ്​ച പരിഗണിച്ച ​ഹൈകോടതി, അവിടെ തമ്പടിച്ച യാക്കോബായക്കാരെ ഒഴിപ്പിച്ച്​ ഉച്ചക്ക്​ 1.45നുമുമ്പ്​ റിപ്പോർട്ട്​ നൽകാൻ കലക്​​ടറോട്​ നിർദേശിച്ചു. തുടർന്ന്​​ വൻ പൊലീസ്​ സന്നാഹ​േത്താടെ കലക്​ടറും തഹസിൽദാറും ജില്ല സ്​പെഷൽ ബ്രാഞ്ച്​ ഓഫിസറും പള്ളിയിലെത്തി​. ഈ സമയം രണ്ടായിരത്തോളം കുടുംബാംഗങ്ങൾ സ്​ഥലത്തുണ്ടായിരുന്നു.

കോടതി ഉത്തരവുണ്ടെങ്കിലും പള്ളിയിൽനിന്ന്​ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു യാക്കോബായ വിഭാഗം. പിരിഞ്ഞുപോകില്ലെന്നും വേണ്ടിവന്നാൽ അറസ്​റ്റ്​ വരിക്കാമെന്നും മെത്രാന്മാർ നിലപാടെടുത്തു.​ സമയം 1.45നോടടുത്തതോടെ എന്തും സംഭവിക്കാമെന്ന അവസ്ഥയായി. പ്രതിഷേധിച്ച വൈദികരെയും സഭനേതാക്കളെയും ബലം പ്രയോഗിച്ചും വലിച്ചിഴച്ചും നീക്കിയത്​ വിശ്വാസികളെ പ്രകോപിപ്പിച്ചു. മാറത്തടിച്ച്​ നിലവിളിച്ച്​ ഏറെ വൈകാരികമായാണ്​ സ്​ത്രീകളടക്കം പ്രതികരിച്ചത്​. മറ്റ്​ മാർഗമില്ലെന്നും​ ദയവായി സഹകരിക്കണമെന്നും കലക്​ടർ അഭ്യർഥിച്ചു. മെത്രാന്മാരുമായി സംസാരിച്ച്​​ അരമണിക്കൂറിനുള്ളിൽ നടപടി പൂർത്തിയാക്കി പിന്മാറാമെന്ന്​ അദ്ദേഹം അറിയിച്ചു. കലക്​ടറുമായുള്ള ചർച്ചയിൽ അറസ്​റ്റ്​ വരിക്കാമെന്ന്​ മെത്രാന്മാരും പുരോഹിതരും സമ്മതിക്കുകയായിരുന്നു.

പൊലീസിനും ജില്ല ഭരണകൂടത്തിനും കോടതി നിർദേശം പാലിച്ചേ മതിയാകൂവെന്നും ഇവരുടെ കരങ്ങൾ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും സമാധാനപരമായി അറസ്​റ്റ്​ വരിച്ച്​ പ്രതിഷേധിക്കുകയാണെന്നും മെത്രാന്മാർ അറിയിച്ചു. തുടർന്ന് സ്ത്രീകളടക്കമുള്ളവരെ അറസ്​റ്റ്​ ചെയ്​ത്​ നീക്കി. ഉച്ചക്ക് ഒരുമണിയോടെ ആരംഭിച്ച നടപടികൾ 50 മിനിറ്റ്​ കൊണ്ട്​ അവസാനിപ്പിച്ച് മുഴുവൻ യാക്കോബായ വിശ്വാസികളെയും പുറത്തിറക്കി പൊലീസ് പള്ളി പൂട്ടി.
വെള്ളിയാഴ്ച രാവിലെ 10.15ന് കോടതിക്ക് റിപ്പോർട്ട്​ നൽകുമെന്നും തുടർകാര്യങ്ങൾ നിയമവിദഗ്​ധരുമായി ചർച്ച ചെയ്​ത്​ തീരുമാനിക്കുമെന്നും കലക്​ടർ അറിയിച്ചു. കോടതിയുടെ തുടർ നിർദേശമനുസരിച്ചായിരിക്കും ഓർത്തഡോക്സ് വിഭാഗത്തിന് ആരാധനസൗകര്യവും സുരക്ഷയും നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsPiravom Church Case
News Summary - Piravom Church Case High Court -Kerala News
Next Story