Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിറവം പള്ളിയിൽ...

പിറവം പള്ളിയിൽ ഓർത്തഡോക്​സ്​ വിഭാഗത്തെ തടഞ്ഞു; സംഘർഷാവസ്​ഥ

text_fields
bookmark_border
piravam-church-250919.jpg
cancel

കൊച്ചി/പിറവം: സ​െൻറ്​ മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ആരാധന നടത്താനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തി​ ​െൻറ ശ്രമം യാക്കോബായ വിശ്വാസികള്‍ തടഞ്ഞത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. സംഘര്‍ഷം മുറ്റിയ അന്തരീക്ഷത്തിൽ ബുധന ാഴ്​ച രാവിലെ 7.30ഓടെ പൊലീസ് സംരക്ഷണത്തോടെയാണ് തോമസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ഓ ര്‍ത്തഡോക്‌സ് വിഭാഗം വൈദികരും വിശ്വാസികളും പള്ളിയിലെത്തിയത്. എന്നാല്‍, പള്ളിയുടെ ഗേറ്റുകള്‍ അടച്ച്​ യാക്കോബ ായവിഭാഗം പ്രതിരോധിക്കുകയായിരുന്നു. സംഘർഷാവസ്​ഥക്ക്​ ഇപ്പോഴും അയവ്​ വന്നിട്ടില്ല.

ശ്രേഷ്ഠ ബസേലിയോസ് തോമ സ് പ്രഥമന്‍ കാതോലിക്ക ബാവായു​െടയും മെത്രാപ്പോലീത്തമാരുടെയും നേതൃത്വത്തില്‍ വൈദികരും നൂറുകണക്കിന് വിശ്വാസികളും രാവിലെതന്നെ പള്ളിയില്‍ നിലയുറപ്പിച്ചിരുന്നു. പിന്നീട് പൊലീസ്​ നിർദേശിച്ചതനുസരിച്ച്​ ഒരു ഗേറ്റ് തുറന്നെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗം അടഞ്ഞ ഗേറ്റിന് മുന്നിലേക്കാണ് എത്തിയത്. തുറന്ന വഴിയിലൂടെ എത്തണമെന്ന്​ പൊലീസ്​ ആവശ്യപ്പെട്ടപ്പോൾ തങ്ങള്‍ പരമ്പരാഗത വഴിയിലൂടെയാണ് വന്നത് എന്നായിരുന്നു ഓര്‍ത്തഡോക്‌സ് വിഭാഗത്തി​​െൻറ മറുപടി. തുടര്‍ന്ന് പള്ളി ഗേറ്റിന് മുന്നില്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ സഹനപ്രാർഥന തുടങ്ങി.

കോടതി വിധി പൂർണമായി നടപ്പാക്കുന്നതുവരെ സഹന സമരം തുടരുമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ദേവാലയത്തിനുള്ളിലും അങ്കണത്തിലുമായി നൂറുകണക്കിന് സ്ത്രീകളടക്കമാണ്​ മുദ്രാവാക്യങ്ങളുയർത്തി പ്രതിരോധനിര തീർത്തത്​. ഫാ.സ്‌കറിയ വട്ടക്കാട്ടില്‍, ഫാ.അബ്രഹാം കാരമ്മേല്‍, ഫാ.മാത്യൂസ് വാതക്കാട്ടേല്‍ എന്നിവര്‍ സംസാരിച്ചു. നിരോധനാജ്​ഞ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല. വൈകീട്ട് ആറോടെ പൊലീസ് സൂപ്രണ്ടി​​െൻറയും ആർ.ഡി.ഒയുടെയും നേതൃത്വത്തിലുള്ള സംഘം പൂട്ടുപൊളിച്ച് അകത്ത്​ കടന്നു.

നേര​േത്ത, സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളിഭരണം ഏറ്റെടുക്കാനും ആരാധനക്കും സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, നാല് വൈദികര്‍ക്കാണ് പൊലീസ് സംരക്ഷണം അനുവദിച്ചത്. തുടർന്നാണ്​ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാൻ എത്തിയത്.

രാത്രി ഏറെ വൈകിയ സാഹചര്യത്തിൽ തുടർനടപടി നിർത്തി​െവച്ചതായി പൊലീസ് അറിയിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് തഹസില്‍ദാര്‍ പി.എസ്. മധുസൂദന​​െൻറ നേതൃത്വത്തില്‍ റവന്യൂസംഘവും അഡീഷനല്‍ എസ്.പി എം.ജെ. സോജന്‍, ഡിവൈ.എസ്.പി അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ ഫയര്‍ഫോഴ്‌സും മെഡിക്കല്‍ ടീം ഉള്‍പ്പെടെ ആംബുലന്‍സും പുഴയിലെ രക്ഷാപ്രവര്‍ത്തനത്തിന്​ സ്‌കൂബാ ടീം ഉള്‍പ്പെടെയുള്ള മുങ്ങല്‍ വിദഗ്ധരെയും സജ്ജമാക്കിയിരുന്നു.

67 പേർക്ക്​ വിലക്ക്​
പിറവം: യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലെ തര്‍ക്കത്തെ തുടര്‍ന്ന് ഇരുവിഭാഗത്തിലെയും 67 പേര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാൻ പൊലീസ് വിലക്ക്​ ഏര്‍പ്പെടുത്തി. വൈദികരും വിശ്വാസികളും ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് രണ്ടുമാസത്തേക്ക് വിലക്ക്​. ഇതുസംബന്ധിച്ച് ഇരുവിഭാഗത്തിനും അറിയിപ്പ് നല്‍കി. പിരിഞ്ഞുപോകണമെന്ന അറിയിപ്പ് പാലിക്കാത്തതിനാലാണ്​ വിലക്ക്​ ഏര്‍പ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsChurch IssuePiravam Church
News Summary - piravam church issue -kerala news
Next Story