Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിറവം പള്ളിയിൽ കോടതി...

പിറവം പള്ളിയിൽ കോടതി വിധി നടപ്പാക്കാൻ പൊലീസ്​ ശ്രമം; ആത്​മഹത്യ ഭീഷണിയുമായി വിശ്വാസികൾ

text_fields
bookmark_border
പിറവം പള്ളിയിൽ കോടതി വിധി നടപ്പാക്കാൻ പൊലീസ്​ ശ്രമം;  ആത്​മഹത്യ ഭീഷണിയുമായി വിശ്വാസികൾ
cancel

പിറവം: സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള പൊലീസ്​ ശ്രമത്തെത്തുടർന്ന്​ പിറവം സ​​െൻറ് ​മേരീസ്​ വലിയ പള്ളിയി ൽ സംഘർഷാവസ്​ഥ. സ്​ത്രീകളടക്കം ആത്​മഹത്യാഭീഷണിയുമായി പള്ളിക്ക്​ മുകളിൽ നിലയുറപ്പിച്ചതോടെ റവന്യൂ ഉദ്യോഗസ്ഥര ും പൊലീസും നടപടികളിൽനിന്ന്​ താൽക്കാലികമായി പിന്മാറി. പള്ളിയുടെ ഉടമസ്​ഥാവകാശം ഒാർത്തഡോക്​സ്​ വിഭാഗത്തിന്​ വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതി​​​െൻറ ഭാഗമായി പൊലീസ്​ തിങ്കളാഴ്​ച പള്ളിയിൽ എത്ത ിയതോടെയാണ്​ സംഘർഷാവസ്​ഥ ഉടലെടുത്തത്​.

യാക്കോബായ വിഭാഗത്തി​​​െൻറ നിയന്ത്രണത്തിലുള്ള പള്ളി ഭരണം കോടതി വിധി പ്രകാരം ഓർത്തഡോക്​സ്​ വിഭാഗത്തിന്​ കൈമാറാൻ പൊലീസ്​ ദിവസങ്ങൾ​ മുമ്പ്​ നടപടി തുടങ്ങിയിരുന്നു. കഴിഞ്ഞദിവ സം ബാരിക്കേഡുകൾ ഇറക്കിവെച്ചതോടെ യാക്കോബായ വിശ്വാസികൾ പള്ളിക്കുള്ളിലും പരിസരത്തും തമ്പടിക്കുകയും അഖണ്ഡ പ്ര ാർഥന ആരംഭിക്കുകയും ചെയ്​തു. തിങ്കളാഴ്​ച രാവിലെ നടപടി തുടങ്ങാൻ പൊലീസ്​ ആലോചിച്ചെങ്കിലും ഉച്ചയോടെ ശവസംസ്കാര ശ ുശ്രൂഷ ഉള്ളതിനാൽ അതുകഴിഞ്ഞിട്ടാകാമെന്ന്​ തീരുമാനിച്ചു. ശക്​തമായ പ്രതിഷേധം ഉണ്ടാകുമെന്ന് ഇൻറലിജൻസ് റിപ്പോർട ്ട് ഉണ്ടായിരുന്നതിനാൽ പൊലീസും റവന്യൂ അധികൃതരും കരുതലോടെയാണ്​ നീങ്ങിയത്​. ബസേലിയോസ്​ തോമസ്​ പ്രഥമൻ കത്തോലിക്ക ബാവയും മറ്റ്​ വൈദികരും ഏതാനും വിശ്വാസികളും രാവിലെ മുതൽ ദേവാലയത്തിൽ ഉണ്ടായിരുന്നു. കൂട്ടമണി മുഴക്കിയതോടെ യാക്കോബായ വൈദികരും വിശ്വാസികളുമടക്കം രണ്ടായിരത്തോളം പേർ സ്​ഥലത്ത്​ തടിച്ചുകൂടുകയും പള്ളിയുടെ ഗേറ്റുകൾ അകത്തുനിന്ന്​ പൂട്ടുകയും ചെയ്​തു. പൊലീസിനെ​ അകത്തുകയറാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഇവർ. വിധി നടപ്പാക്കാൻ ​സഹകരിക്കണമെന്ന പൊലീസി​​​െൻറ അഭ്യർഥന ചെവിക്കൊണ്ടില്ല.

റൂറൽ എസ്​.പി രാഹു​ൽ ആർ. നായരുടെ നേതൃത്വത്തിൽ പൊലീസ്​ പള്ളിക്ക്​ മുന്നിൽ നിലയുറപ്പിച്ചതോടെ ഏതാനും വിശ്വാസികൾ മണിമന്ദിരത്തിന്​ മുകളിൽ കയറി കന്നാസിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. ആറോളം സ്​ത്രീകൾ പള്ളിമേടയുടെ രണ്ടാം നിലയിൽ കയറി താഴേക്ക്​ ചാടുമെന്ന്​ ഭീഷണി മുഴക്കി. ഇതോടെ വലവിരിച്ച് പൊലീസും കാത്തുനിന്നു. വൈദികരടക്കം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പള്ളി കോമ്പൗണ്ടിൽനിന്ന്​ പൊലീസ് പിന്മാറിയാലേ താഴെയിറങ്ങൂ എന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. ഇതിനിടെ, സ്ത്രീകളടക്കം താഴേക്ക്​ ചാടാൻ ശ്രമിച്ചതും മണ്ണെണ്ണയിൽ കുളിച്ച നിന്നയാൾ തീപ്പെട്ടി ഉരക്കാൻ തുടങ്ങിയതും ആശങ്ക സൃഷ്​ടിച്ചു. തുടർന്ന്​ പൊലീസ്​, റവന്യൂ അധികൃതർ വൈദികരുമായി ചർച്ച നടത്തിയ ശേഷം നടപടികൾ അവസാനിപ്പിച്ച്​ പിന്മാറുകയായിരുന്നു. ഒാർത്തഡോക്​സ്​ വിഭാഗത്തി​​​െൻറ കോടതിയലക്ഷ്യ ഹരജി ഹൈകോടതി ചൊവ്വാഴ്​ച പരിഗണിക്കും. ഇൗ വിധിക്ക്​ ശേഷം തുടർനടപടിയുമായി മുന്നോട്ടുപോകാനാണ്​ പൊലീസ്​ തീരുമാനം.

ആത്മഹത്യ ഭീഷണി വനിത കൗൺസിലർമാരുടെ നേതൃത്വത്തിൽ
പിറവം: വലിയപള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ശ്രമം തടയുന്നതിന്​ മുന്നിൽനിന്നവരിൽ നഗരസഭ കൗൺസിലർമാരും. കൗൺസിലർമാരായ സിനി സൈമൺ, അൽസ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് വനിതകൾ പള്ളിമേടയുടെ രണ്ടാംനിലയിൽനിന്ന്​ ചാടാൻ ശ്രമിച്ചതാണ്​ കൂടുതൽ സങ്കീർണമാക്കിയത്​. വിശ്വാസികൾ പുഴയിൽ ചാടുമെന്ന അഭ്യൂഹത്തെ തുടർന്ന് സുരക്ഷയുടെ ഭാഗമായി പൊലീസ് പുഴയിൽ ബോട്ടും എത്തിച്ചിരുന്നു. പള്ളിയുടെ ഗേറ്റി​​​െൻറ പൂട്ട് പൊലീസ് ബലംപ്രയോഗിച്ച്​ തകർത്തെങ്കിലും വിശ്വാസികൾ സംഘംചേർന്ന് പ്രതിരോധിച്ചതിനാൽ തുറക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് താൽക്കാലികമായി നടപടി അവസാനിപ്പിച്ച്​ പള്ളിയിൽനിന്ന്​ പിൻവാങ്ങുകയായിരുന്നു.

ചർച്ചയിലൂടെ സമവായം കണ്ടെത്തണം -കാതോലിക്ക ബാവ
പിറവം: പിറവം വലിയപള്ളിയുടെ ഉടമസ്​ഥാവകാശം സംബന്ധിച്ച് ഓർത്തഡോക്​സ്​ വിഭാഗവുമായിട്ടുണ്ടായ തർക്കം ചർച്ചയിലൂടെ സമവായത്തിലെത്തേണ്ട പ്രശ്​നമാണെന്ന് ബസേലിയോസ് തോമസ് മാർ കൂറിലോസ് കാതോലിക്ക ബാവ. മലബാറിൽ തങ്ങൾക്കുകൂടി അവകാശവും പ്രാതിനിധ്യവുമുണ്ടായിരുന്ന പള്ളികൾ ചർച്ചയിലൂടെ വിട്ടുകൊടുത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പിറവം പള്ളിക്ക്​ കീഴിലെ 3000ഒാളം കുടുംബങ്ങളും യാക്കോബായ വിഭാഗക്കാർ മാത്രമായിരിക്കെ മഹാഭൂരിപക്ഷത്തി​​​െൻറ അവകാശങ്ങളെ ത്യജിച്ച് ഈ വിശ്വാസി സമൂഹം എവിടേക്കാണ്​ പോകേണ്ടതെന്ന്​ അദ്ദേഹം ചോദിച്ചു. ഇത്​ നിയമപ്രശ്​നം മാത്രമല്ല വിശ്വാസ സമൂഹത്തി​​​െൻറ വികാരംകൂടിയാണ്. പൂർവ പിതാക്കന്മാരാൽ സ്ഥാപിതമാകുകയും ഇളംതലമുറകളാൽ സംരക്ഷിക്കപ്പെടുന്നതുമായ പിറവം പള്ളി ഈ ജനത്തി​​​െൻറ ദൈനംദിന ജീവിതത്തി​​​െൻറ ഭാഗമാണ്. അവർക്ക്​ ആരാധിക്കാൻ ഈ ദേവാലയം ആവശ്യമാണ്. സർക്കാറും മറ്റ് അധികൃതരും മുൻകൈയെടുത്ത്​ അനുരഞ്ജന ചർച്ചകൾക്ക്​ വഴിയൊരുക്കണമെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.

പൊലീസ്​ നടപടി നാടകം -ഓർത്തഡോക്​സ്​ വിഭാഗം
പിറവം: ചൊവ്വാഴ്​ച ഹൈകോടതിയിൽ കേസ്​ പരിഗണിക്കാനിരിക്കെ സുപ്രീം കോടതി വിധി നടപ്പാക്കാൻ എന്ത്​ നടപടി സ്വീകരിച്ചുവെന്ന് ഹൈകോടതി ചോദിക്കു​േമ്പാൾ മറുപടി നൽകാൻ മാത്രം തലേദിവസം പൊലീസും മറ്റ് അധികൃതരും ചേർന്നൊരുക്കിയ നാടകമാണ് പിറവം വലിയ പള്ളിയിൽ തിങ്കളാഴ്​ച അരങ്ങേറിയതെന്ന്‌ ഓർത്തഡോക്സ് വിഭാഗം. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാറിന്​ ഉത്തരവാദിത്തമുണ്ട്​. കോടതി ഉത്തരവുപ്രകാരം പിറവം പള്ളിയുടെ ഭരണനിർവഹണത്തിൽ ഓർത്തഡോക്​സ്​ വിഭാഗത്തിന് അവസരമൊരുക്കേണ്ടത് പൊലീസി​​​െൻറ ചുമതലയാണ്. പ്രശ്നങ്ങൾ ഉണ്ടാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ, പരമോന്നത കോടതി വിധി നടപ്പാക്കാൻ അനാവശ്യമായ കാലതാമസമുണ്ടാകുന്നത് നിയമവാഴ്​ചയെ തകിടം മറിക്കലാണെന്നും ഓർത്തഡോക്​സ്​ വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി.

പിറവം പള്ളി: പ്രശ്​നപരിഹാരത്തിന്​ ശ്രമിക്കാതെ നിയമലംഘനം നടത്തുന്നുവെന്ന്​ ഹരജി
കൊച്ചി: പ്രശ്​നപരിഹാരത്തിനുള്ള സുപ്രീംകോടതി നിർദേശംപോലും പരിഗണിക്കാതെ പിറവം സ​​െൻറ്​ മേരീസ്​ ജാക്കബൈറ്റ്​ ​സിറിയൻ ചർച്ചി​​​െൻറ​ (വലിയപള്ളി) കാര്യത്തിൽ നിയമവിരുദ്ധമായി ​െപാലീസ്​ ഇടപെടുന്നുവെന്ന്​ ആരോപിച്ച്​ ഹൈകോടതിയിൽ ഹരജി. പള്ളി പരിസരങ്ങളിൽ സമാധാനം സംരക്ഷിക്കാനും മതകർമം അനുഷ്​ഠിക്കാനും സർക്കാർ ഇടപെടണമെന്ന്​ ആവശ്യപ്പെട്ട്​ മത്തായി ഉലഹന്നാൻ അടക്കം മൂന്നുപേരാണ്​ ഹരജി നൽകിയത്​. ഇക്കാര്യം ആവ​ശ്യപ്പെട്ട്​ സംസ്​ഥാന സർക്കാറിന്​ നൽകിയ നിവേദനം പരിഗണിച്ച്​ തീർപ്പാക്കാൻ നിർദേശം നൽകണം. തർക്കം രമ്യമായി പരിഹരിക്കാൻ ആവശ്യെ​െമങ്കിൽ സുപ്രീംകോടതി നിർദേശിച്ചപോലെ സഭാ ഭരണഘടന ഭേദഗതിയിലൂടെ നടപടിയെടുക്കണം. ചൊവ്വാഴ്​ച സമാന വിഷയത്തിലെ മറ്റ്​ ഹരജിക​ൾക്കൊപ്പം പരിഗണിക്കാൻ മാറ്റി.

2004 മേയ്​ 16 മുതൽ 2014 ഒാക്​ടോബർ 21വരെ പള്ളിയുടെ ട്രസ്​റ്റിമാരായിരുന്നു തങ്ങളെന്ന്​ ഹരജിയിൽ പറയുന്നു. സുപ്രീംകോടതി നിർദേശം ദുർവ്യാഖ്യാനം ചെയ്​ത്​ പിറവം സ്​റ്റേഷൻ ഹൗസ്​ ​ഒാഫിസർ നൽകുന്ന വിവരത്തി​​​െൻറ അടിസ്​ഥാനത്തിൽ ഡി.ജി.പി, ജില്ല കലക്​ടർ, ​െഎ.ജി, റൂറൽ എസ്​.പി എന്നിവരു​െട നേതൃത്വത്തിലുള്ള നിയമം ലംഘിച്ചുള്ള ഇടപെടലാണ്​ ഇപ്പോൾ പള്ളിയുമായി ബന്ധപ്പെട്ട്​ നടക്കുന്നത്​. പള്ളി സ്വത്തുക്കളുടെ ശരിയായ സംരക്ഷണത്തിനും മതപരവും ഭരണപരവുമായ അവകാശ സംരക്ഷണത്തിനും ഇത്തരം ഇടപെടലുകൾ തടസ്സമാണ്. ഇൗ സാഹചര്യത്തിൽ കോടതിയുടെ ഇടപെടൽ അനിവാര്യമാണ്​. അതിനാൽ, തർക്കം രമ്യമായി പരിഹരിക്കാൻ സർക്കാറിനോട്​ നിർദേശിക്കണമെന്ന്​ ഹരജിയിൽ ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmalayalam news onlinemalayalam news updatesPiravam ChurchPiravam
News Summary - Piravam Church Dispute Again-Kerala News
Next Story