Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പിങ്ക് പോളിങ് സ്റ്റേഷനുകളും

text_fields
bookmark_border
വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പിങ്ക് പോളിങ് സ്റ്റേഷനുകളും
cancel

തിരുവനന്തപുരം: സമ്മതിദാന അവകാശവിനിയോഗ പ്രക്രിയയില്‍ വനിതാപ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി ജില്ലയില്‍ പിങ്ക് പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും. ഓരോ നിയോജക മണ്ഡലത്തിലും ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള പോളിംഗ് സ്റ്റേഷനാണ് പിങ്ക് പോളിംഗ് സ്റ്റേഷനായി പരിഗണിക്കുക. പ്രത്യേക പരിശീലനംലഭിച്ച വനിതഉദ്യോഗസ്ഥര്‍ക്കാണ് ചുമതല നല്‍കുക. പൂർണമായും വനിതാ സൗഹൃദ രീതിയിലാകും ഇവയുടെ പ്രവര്‍ത്തനം.

ജില്ലയിലാകെ 55 (ഓരോ നിയോജകമണ്ഡലത്തിലും അഞ്ച് വീതം) പോളിങ് സ്റ്റേഷനുകളെ മോഡല്‍ പോളിങ് സ്റ്റേഷനുകളായും. സജ്ജീകരിക്കും. കുടിവെള്ളം, ഷെഡ്, ടോയ്ലറ്റുകള്‍, റാമ്പുകള്‍, ശുചിമുറിസൗകര്യം തുടങ്ങി എല്ലാ അടിസ്ഥാനസൗകര്യങ്ങളും മോഡല്‍ പോളിങ് സ്റ്റേഷനില്‍ ഉറപ്പുവരുത്തും. എല്ലായിടത്തുമെന്നപോലെ പ്രകൃതിസൗഹൃദ രീതിയിലാകും സംവിധാനങ്ങള്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pink polling stations to ensure women representation
Next Story