Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൈനാപ്പിൾ ചലഞ്ച്​;...

പൈനാപ്പിൾ ചലഞ്ച്​; കിലോ 20 രൂപ നിരക്കിൽ വീട്ടിലെത്തിക്കും

text_fields
bookmark_border
Pineapple
cancel

മൂവാറ്റുപുഴ: കോവിസ് 19 കാരണം വിൽപന നടക്കാതെ വിഷമിക്കുന്ന പൈനാപ്പിൾ കർഷകരെ സഹായിക്കാൻ പൈനാപ്പിൾ ചലഞ്ചുമായി കൃഷ ി ഓഫിസർമാരുടെ സംഘടന. അസോസിയേഷൻ ഓഫ് അഗ്രികൾച്ചറൽ ഓഫിസേഴ്സ് കേരള എറണാകുളം ബ്രാഞ്ചും മൂവാറ്റുപുഴ പൈനാപ്പിൾ ഫാർമ േഴ്സ് അസോസിയേഷനും ചേർന്നാണ് പൈനാപ്പിൾ ചലഞ്ച് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ എറണാകുളം ജില്ലയിൽ മാത്രമാണ്​ വിതരണം.

ദിവസവും 1200 ടൺ വടക്കെ ഇന്ത്യയിലേക്ക് കയറ്റിയയച്ചിരുന്ന പൈനാപ്പിൾ മാർക്കറ്റാണ്​ മൂവാറ്റുപുഴയ്ക്ക് അടുത്തുള്ള വാഴക്കുളം. തൊടുപുഴ, കോതമംഗലം, പിറവം, കൂത്താട്ടുകുളം, പെരുമ്പാവൂർ, അങ്കമാലി, മൂവാറ്റുപുഴ ഭാഗങ്ങളിൽനിന്നാണ്​ ഇവിടെ പൈനാപ്പിൾ എത്തുന്നത്​. കോവിഡ്​ പശ്ചാത്തലത്തിൽ കയറ്റുമതി പൂർണമായി നിലച്ചു. ഇതോടെ പൈനാപ്പിളുകൾ വിളവെടുക്കാനാവാതെ തോട്ടങ്ങളിൽ പഴുത്തു നശിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് പൈനാപ്പിൾ ചലഞ്ച്​ ആവിഷ്​കരിച്ചത്​. കുറഞ്ഞത് 100 കിലോഗ്രാം ഓർഡർ ചെയ്യണം. ഏപ്രിൽ 5, 6 തീയ്യതികളിൽ ബുക്ക് ചെയ്യാം. 7, 8 തീയതികളിൽ എത്തിച്ചുനൽകും. ഗുണമേന്മയുള്ള എ ഗ്രേഡ് പൈനാപ്പിൾ കിലോഗ്രാമിന് 20 രൂപയ്ക്കാണ് ഉപഭോക്​താക്കൾ ആവശ്യപ്പെടുന്നിടത്ത്​ എത്തിച്ചുതരിക. പണം അപ്പോൾ കൈമാറിയാൽ മതി.

വാട്‌സാപ് വഴി മാത്രമാണ് ഓർഡർ സ്വീകരിക്കുന്നത്. പേര്, വിലാസം, ലൊക്കേഷൻ എന്നിവ നൽകിയാണ് ബുക്ക് ചെയ്യേണ്ടത്. ബുക്കിങ്​ നമ്പർ: 9995820686, 9895691687, 9495950275, 9995155346.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pineapple challengevazhakkulamKerala News
News Summary - pineapple challenge
Next Story