ആലപ്പുഴ: കാര്ഷിേകാല്പാദനം വർധിച്ചെങ്കിലും കോവിഡിെൻറ പശ്ചാത്തലത്തില്‍ പല ഉൽപന്നങ്ങളും അന്തർ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിലെ താല്‍ക്കാലിക പ്രതിസന്ധി കണക്കിലെടുത്ത് കൃഷി വകുപ്പിെൻറ വിപണി ഇടപെടലുകള്‍ ശക്തമാക്കുമെന്ന് മന്ത്രി പി. പ്രസാദ്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പല ഉല്പന്നങ്ങളുടെയും ഉൽപാദനം ഈ സീസണില്‍ വർധിച്ചിട്ടുണ്ട്. പൈനാപ്പിള്‍പോലുള്ള കയറ്റുമതി ഉൽപന്നങ്ങള് കയറ്റി അയക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രധാന ഉൽപന്നങ്ങൾ ഹോര്‍ട്ടികോര്‍പ് വഴി സംഭരിക്കാന്‍ നിർദേശം നല്‍കിയത്.
പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കുന്നതിന് ഹോര്‍ട്ടികോര്‍പ് വാഴക്കുളം അഗ്രോ േപ്രാസസിങ് കമ്പനി വഴി സംഭരണം തുടങ്ങി. ഇതിനകം 31ടണ്‍ സംഭരിച്ചു. കപ്പയും ഹോര്‍ട്ടികോര്‍പ് വഴി സംഭരിക്കും. കൃഷിവകുപ്പിെൻറ അടിസ്ഥാനവില പദ്ധതിപ്രകാരം അംഗങ്ങളായവർക്ക് അടിസ്ഥാനവില ലഭിക്കും. വിശദവിവരത്തിന് ജില്ലതലത്തില്‍ ഹോര്‍ട്ടികോര്‍പ് ആരംഭിച്ച ഹെല്പ് ഡെസ്കുമായി ബന്ധപ്പെടണം. ഫോണ്‍: 9447860263.