Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാർക്ക്​ ദാനം:...

മാർക്ക്​ ദാനം: അതൃപ്​തിയറിച്ച്​ മുഖ്യമന്ത്രി

text_fields
bookmark_border
Pinarayi Vijayan
cancel

തിരുവനന്തപുരം: സർവകലാശാലകളിലെ മാർക്ക്​ ദാന വിഷയത്തിൽ അതൃപ്​തിയറിയിച്ച്​ മുഖ്യമന്ത്രി പിണറായി വിജയൻ. തൈക്ക ാട് ഗസ്​റ്റ്​ ഹൗസിൽ സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർക്ക്​ ദാന വിവാദത് തിലുടെ സർവകലാശാലകൾ സ്വയം അപഹാസ്യരായി. പരീക്ഷകളുടെ രഹസ്യസ്വഭാവം സർവകലാശാലകൾ നഷ്​ടപ്പെടുത്തി. പാസ്​വേർഡുകൾക്ക്​ പകരം ബയോമെട്രിക്​ സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായങ്ങൾക്ക് അനുയോജ്യമായവിധത്തിൽ വിദ്യാർഥികളെ രൂപപ്പെടുത്തുന്ന കോഴ്‌സുകൾ കേരളത്തിലെ സർവകലാശാലകൾ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഒരു സർവകലാശാലയിൽ പഠിക്കുന്ന കുട്ടിക്ക് അവരുടെ സൗകര്യാർഥം മറ്റൊരു സർവകലാശാലയിൽ സെമസ്​റ്റർ തുടരാനാവുന്ന സ്ഥിതി പരിശോധിക്കണം. കേരളത്തിൽനിന്നുള്ള നഴ്‌സുമാർക്കായി നിരവധി വിദേശ രാജ്യങ്ങളിൽനിന്ന് ബന്ധപ്പെടുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിൽ നഴ്​സിങ്​ കോളജുകളിൽ ഇംഗ്ലീഷിന്​ പുറമെ മറ്റ്​ വിദേശഭാഷകൾ പഠിപ്പിക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരള, എം.ജി, കുസാറ്റ്, കാലിക്കറ്റ്, ഫിഷറീസ് ആൻഡ്​​ ഓഷ്യൻ സയൻസസ്, ആരോഗ്യ സർവകലാശാല, ശ്രീശങ്കര സർവകലാശാല, കേരള കാർഷിക സർവകലാശാല, എ.പി.ജെ. അബ്​ദുൽ കലാം സാങ്കേതിക സർവകലാശാല, മലയാളം സർവകലാശാല, കേരള വെറ്ററിനറി ആൻഡ്​​ ആനിമൽ സയൻസസ്, കേരള കലാമണ്ഡലം, കണ്ണൂർ സർവകലാശാല, നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് ലീഗൽ സ്​റ്റഡീസ് എന്നിവിടങ്ങളിലെ വൈസ് ചാൻസലർമാർ യോഗത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsUniversity markPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinaryi vijayan statement on vice chancellor meeting-kerala news
Next Story