ഡൽഹിയിൽ ഇന്ന് പിണറായിയുടെ വാർത്തസമ്മേളനം, വിരുന്ന്
text_fieldsന്യൂഡൽഹി: മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രത്യേക വാർത്തസേമ്മളനം. ദേശീയ മാധ്യമ പ്രവർത്തകർക്കായി ഉച്ചവിരുന്നും ഒരുക്കിയിട്ടുണ്ട്. മാധ്യമ പ്രവർത്തകരോടുള്ള സമീപനത്തിൽ തിരുത്തൽ വരുത്തുന്നതിെൻറ തുടക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിൽ കേരളത്തിൽ പ്രത്യേക വാർത്തസമ്മേളനേമാ വിരുന്നോ നടത്തിയിരുന്നില്ല. മുഖ്യമന്ത്രി ഒരുക്കിയ ഇഫ്താർ വിരുന്നിലും മാധ്യമപ്രവർത്തകരെ മുഴുവനായി ക്ഷണിച്ചിരുന്നില്ല. മുഖ്യമന്ത്രിയായപ്പോൾ ഡൽഹിയിലാണ് പിണറായി വിജയൻ ആദ്യമായി ഒൗപചാരിക വാർത്തസമ്മേളനം നടത്തിയത്. സി.പി.എം അധികാരത്തിലുള്ള ഏക സംസ്ഥാനം കേരളമാണെന്നിരിക്കേ, ദേശീയ മാധ്യമ പ്രവർത്തകരുമായുള്ള ബന്ധം വളർത്തുന്നതിെൻറകൂടി ഭാഗമാണ് ഇപ്പോഴത്തെ പരിപാടി.
ഇതിനിടെ, ഡൽഹിയിലെത്തുന്ന പിണറായി വിജയന് പ്രത്യേക സുരക്ഷ സംവിധാനം കേരള പൊലീസ് ഏർപ്പെടുത്തി. മുമ്പ് ഡൽഹി പൊലീസാണ് മുഖ്യമന്ത്രി തലസ്ഥാനത്തെത്തുേമ്പാൾ സുരക്ഷ നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
