Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊട്ടിയൂര്‍ പീഡനം:...

കൊട്ടിയൂര്‍ പീഡനം: വൈദികന്‍ മഹാ അപരാധി –മുഖ്യമന്ത്രി

text_fields
bookmark_border
കൊട്ടിയൂര്‍ പീഡനം: വൈദികന്‍ മഹാ അപരാധി –മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ രൂക്ഷമായി വിമര്‍ശിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വ്യക്തി ദൈവത്തിന്‍െറ പ്രതിപുരുഷനായി കാണുന്ന ആളാണ്. അദ്ദേഹം മഹാ അപരാധിയാണ്.പ്രതി ആരായാലും എത്ര ഉന്നത പരിവേഷമുള്ളയാളായാലും അവരെ സംരക്ഷിക്കുന്ന നടപടി പൊലീസില്‍ നിന്നുമുണ്ടാവില്ല. കല്‍പറ്റയിലുണ്ടായത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ഇക്കാര്യത്തില്‍ ഒരു പൊതുനിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് കെ. മുരളീധരന്‍ അവതരണാനുമതിതേടിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala News
News Summary - pinarayi
Next Story