വിവരാവകാശത്തെ ദുർബലപ്പെടുത്തില്ല –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിവരാവകാശ ശില്‍പശാലയിലെ തന്‍െറ പ്രസംഗത്തിനെതിരെ രംഗത്തുവന്ന കാനം രാജേന്ദ്രന് മറുപടിയുമായി മുഖ്യമന്ത്രി. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിവരാവകാശ നിയമംവഴി ചോദിച്ചിട്ടും കൊടുക്കാതിരുന്ന മുന്‍ സര്‍ക്കാറിനെപ്പോലെയാണ് ഈ സര്‍ക്കാറും എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് ഇടതുജനാധിപത്യ മൂല്യങ്ങളുടെ താല്‍പര്യത്തിലല്ളെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു. പി.ആര്‍.ഡി വഴി പുറത്തിറക്കിയ പ്രസ്താവനയിലാണ് കാനത്തിന്‍െറ പേര് പറയാതെ പിണറായിയുടെ മറുപടി.
തന്‍െറ പ്രസംഗത്തില്‍ മന്ത്രിസഭ യോഗകാര്യത്തിലേക്ക് കടന്നിട്ടേയില്ളെന്ന് അദ്ദേഹം പറയുന്നു. ‘വിവരാവകാശ നിയമത്തില്‍ ഏതെങ്കിലും തരത്തില്‍ വെള്ളം ചേര്‍ക്കുന്ന ഒരു നടപടിയും എല്‍.ഡി.എഫ് സര്‍ക്കാറില്‍നിന്നുണ്ടാവില്ല. മറിച്ച്, സൂചനകള്‍ നല്‍കുന്ന വിധം വ്യാഖ്യാനങ്ങള്‍ക്ക് ഒരടിസ്ഥാനവുമില്ല. നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ആരോ ശ്രമിക്കുന്നെന്ന് വ്യാഖ്യാനിക്കപ്പെട്ടത് നിര്‍ഭാഗ്യകരം മാത്രമല്ല, സത്യവിരുദ്ധം കൂടിയാണ്. വിവരാവകാശ നിയമത്തിനുവേണ്ടി ദീര്‍ഘകാലം പൊരുതിയ പ്രസ്ഥാനത്തിന്‍െറ ഭാഗമായി നില്‍ക്കുന്ന വ്യക്തിയില്‍നിന്ന് മറിച്ചൊരു സമീപനം ഉണ്ടാവുമെന്ന് കരുതുന്നതില്‍ അര്‍ഥമില്ല.
രാജ്യരക്ഷാരഹസ്യം പുറത്തുപോയാല്‍ ശത്രുക്കള്‍ക്ക് അതുകൊണ്ട് ഗുണമുണ്ടാകുമെന്നാണ് രാജ്യരക്ഷാ വിഷയത്തെക്കുറിച്ച് പറഞ്ഞതിലൂടെ സൂചിപ്പിച്ചത്.
വിമര്‍ശിക്കുന്നവര്‍ക്ക് ആര്‍.ടി.ഐ നിയമം വിവേചനരഹിതമായി ഉപയോഗിച്ച് ഇന്ത്യയെ അസ്ഥിരപ്പെടുത്തട്ടേ എന്നാണോ അഭിപ്രായം. അക്കാര്യം ശ്രദ്ധിക്കണമെന്ന് കമീഷനെ ഓര്‍മിപ്പിക്കുന്നത് എങ്ങനെ ആര്‍.ടി.ഐ നിയമത്തിന് വിരുദ്ധമാവുമെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
