പൊലീസ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ധൈര്യപൂര്‍വം കടന്നു ചെല്ലാനാവണം –മുഖ്യമന്ത്രി
text_fieldsതൃശൂര്‍: പൊലീസ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ധൈര്യപൂര്‍വം കടന്നുചെല്ലാനും പരാതി പറയാനും നീതിതേടാനും കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സര്‍ക്കാര്‍ അത്തരമൊരു അവസ്ഥ സൃഷ്്ടിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ്. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകില്ല. പൊലീസ് എന്ന് കേള്‍ക്കുമ്പോള്‍ ഭീതിയല്ല, സുരക്ഷിതത്വബോധമാണ് ജനത്തിന് ഉണ്ടാവേണ്ടത്. അത് സാധ്യമാക്കുന്ന രീതിയില്‍ പൊലീസിന്‍െറ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി സംസ്ഥാനത്തെ പൊലിസ് കമീഷണറേറ്റുകളില്‍ ഏര്‍പ്പെടുത്തുന്ന ‘പിങ്ക് പോലീസ് പട്രോള്‍’ പദ്ധതിയുടെ തൃശൂര്‍ സിറ്റിയിലെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിയമപാലകര്‍ക്കു മുമ്പില്‍ പരാതിയുമായി ചെന്നാല്‍ മാനസിക പീഡനം ഏല്‍ക്കുമെന്ന് ഭയക്കുന്ന സ്ത്രീകളുണ്ട്. ഈ അവസ്ഥ പൂര്‍ണമായും മാറണം. മാന്യവും സാന്ത്വനത്തില്‍ അധിഷ്ഠിതവുമായ പ്രവര്‍ത്തനശൈലി പൊലീസിന്‍െറ ഭാഗത്തുനിന്നും ഉണ്ടാകണം. അതിനുള്ള സവിശേഷ സംസ്കാരം വളരണം. യഥാര്‍ഥത്തില്‍ നടക്കുന്ന പീഡനങ്ങളുടെ ഭൂരിഭാഗവും പുറംലോകം അറിയുന്നില്ല. ഇരയാകുന്ന കുടുംബം മാനഹാനി ഭയന്ന് നിയമ നടപടികളിലേക്ക് നീങ്ങാതെ പീഡനങ്ങള്‍ മൂടിവെക്കുകയാണ്. ഇങ്ങനെ മൂടിവെക്കുമ്പോള്‍ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ധൈര്യപൂര്‍വം സത്യം പുറത്തുകൊണ്ടുവരാനുള്ള ആര്‍ജവം കാണിക്കണം. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകും. ഒരു ദാക്ഷിണ്യവും ഇക്കാര്യത്തില്‍ ഉണ്ടാകില്ല. എല്ലാകാലത്തും രക്ഷപ്പെടാമെന്ന് ആരും കരുതണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
