Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വി.എസിന് പിറന്നാൾ ആശംസ നേർന്ന് പിണറായി; പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമെന്ന്
text_fieldsbookmark_border
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാന്ദന് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പേജിലൂടെയാണ് പിണറായി വിജയൻ ആശംസ നേർന്നത്.
ഒറ്റവരി ആശംസയും വി.എസിന്റെ ചിത്രവുമാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. 'നിസ്വ വർഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി എസിന് ജന്മദിന ആശംസകൾ.' -പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് വി.എസിന്റെ 98ാം പിറന്നാളാണ്. ആരോഗ്യ പരമായ ചെറിയ പ്രശ്നങ്ങളുള്ളതിനാലും വിശ്രമത്തിലായതിനാലും പിറന്നാൾ ആഘോഷങ്ങൾ കുടുംബത്തിൽ പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഡോക്ടർമാരുടെ നിർദേശമുള്ളതിനാൽ സന്ദർശകരെ അനുവദിക്കുന്നില്ല. മകൻ അരുൺകുമാറിെൻറ തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വീട്ടിലാണ് വി.എസ് ഉള്ളത്.
Next Story

