നിയമസഭയിൽ കൈയടി നേടാനുള്ള സി.പി.െഎ തന്ത്രം മുഖ്യമന്ത്രിയുടെ ‘കണ്ണുരുട്ടലിൽ’ പാളി
text_fieldsതിരുവനന്തപുരം: ഒാർഡിനൻസ് ഇറക്കിയേപ്പാഴും എൽ.ഡി.എഫിലും മിണ്ടാതിരുന്ന് നിയമസഭയിൽ കൈയടി നേടാനുള്ള സി.പി.െഎ തന്ത്രം മുഖ്യമന്ത്രിയുടെ ‘കണ്ണുരുട്ടലിൽ’ പാളി.കേരള നെൽവയൽ- തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ബില്ലിലാണ് സി.പി.െഎയുടെ രാഷ്ട്രീയനീക്കം പൊളിഞ്ഞത്. ബിൽ നിയമസഭയിൽ അവതരിപ്പിച്ച ജൂൺ ഏഴുവരെയും സി.പി.െഎ മന്ത്രിമാർ മന്ത്രിസഭയിലോ പാർട്ടി നേതൃത്വം എൽ.ഡി.എഫിലോ എതിർപ്പ് അറിയിച്ചില്ല. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷനും കെ. രാജൻ അംഗവുമായ സബ്ജക്ട് കമ്മിറ്റിയിലും സി.പി.െഎ കാര്യമായ എതിർപ്പ് ഉയർത്തിയില്ല.
റവന്യൂ, കൃഷി വകുപ്പുകൾക്കെതിരെ ആക്ഷേപം ഉയർന്നതോടെ പൊതു ആവശ്യത്തിന് നെൽവയൽ നികത്തുന്ന ഉപവകുപ്പിൽ മാറ്റം വരുത്താൻ സി.പി.െഎ നീക്കം തുടങ്ങി.തിങ്കളാഴ്ച മന്ത്രി ഇ. ചന്ദ്രശേഖരൻ കാര്യം ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ വഴങ്ങിയില്ല. ഭേദഗതിയുമായി സി.പി.െഎ അംഗങ്ങൾ മുന്നോട്ടുപോയാൽ നിയമസഭയിൽ പരസ്യമായി എതിർക്കുമെന്ന് സി.പി.എം നേതൃത്വവും സൂചന നൽകി. ഇതോടെ അവസാനനിമിഷം കൈയടി വാങ്ങാനുള്ള നീക്കം പൊളിഞ്ഞ് സി.പി.െഎ പിന്മാറുകയായിരുന്നു. 19 അംഗങ്ങളെ കൊണ്ടാണ് ഭേദഗതി നിർദേശിച്ചത്.
‘‘പൊതു ആവശ്യം എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ, സർക്കാർ- അർധസർക്കാർ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, നിയമപ്രകാരം രൂപവത്കരിച്ച ബോഡികൾ എന്നിവ നേരിട്ട് നടത്തുന്നതോ സാമ്പത്തികസഹായം നൽകുന്നതോ ആയ പദ്ധതികളുടെയും സർക്കാർ കാലാകാലങ്ങളായി നിശ്ചയിക്കുന്ന മറ്റ് പദ്ധതികളുടെയും പ്രോജക്ടുകളുടെയും’’ എന്നായിരുന്നു മൂലബില്ലിലെ നിർദേശം. ഇതിൽ ‘സാമ്പത്തികസഹായം നൽകുന്നതോ’ എന്ന ഭാഗം ഒഴിവാക്കണമെന്നാണ് സി.പി.ഐയിലെ ഒമ്പത് അംഗങ്ങൾ ഭേദഗതിയായി നിർദേശിച്ചത്. കൂടാതെ, മറ്റ് പദ്ധതികളുടെയും പ്രോജക്ടുകളുടെയും എന്നതിന് പകരം മറ്റ് സർക്കാർ പ്രോജക്ടുകളുടെയും പദ്ധതികളുടെയും എന്ന ഭേദഗതിയും നിർദേശിച്ചു. അംഗങ്ങൾക്ക് വിതരണം ചെയ്ത പട്ടികയിൽ ഉൾപ്പെടുത്തിയ ഈ നിർദേശങ്ങൾ ചർച്ചയിൽ സി.പി.െഎ അംഗങ്ങൾ ഉന്നയിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
